മലപ്പുറം•സുപ്രീം കോടതി വിധിയെ തുടർന്ന് അടച്ചുപൂട്ടിയ ബിയർ പാർലറുകൾക്കു പുറമെ നിലമ്പൂർ ബീവറേജും തുറന്നു. തുറക്കുന്നതിന് അനുകൂലമായി സംസ്ഥാന പാതകൾ ജില്ലാ പാതകളായി മാറിയ കാഴ്ച്ച നാട്ടുകാരെ അത്ഭുതപെടുത്തി. ഫലത്തിൽ ഇതുവരെ നിലവിലുണ്ടായിരുന്ന കോഴിക്കോട്-ഊട്ടി പാതയാണ് നിലമ്പൂർ ടൗണിൽ എത്തുന്നതിനു തൊട്ടുമുൻപുള്ള വടപുറം പാലത്തിൽ നിന്നും ജില്ലാ പാതയായി അധികാരികൾ മാറ്റിയത്.
നിലമ്പൂർ നഗരസഭാ അതിർത്തി മുതൽ വാളാംതോട് വരെ മേജർ ഡിസ്ട്രിക്ട് റോഡ് ആണെന്ന എഇ യുടെ റിപ്പോർട്ട് വളച്ചൊടിച്ചു നേടിയ ഈ വിധിയ്ക്കെതിരെ ജനരോഷം ശക്തം.താത്കാലിക വിധിയാണ് കോടതി നല്കിയതെന്നതു ആശ്വാസകരമാണ്.
-വി.കെ ബൈജു
Post Your Comments