മുംബൈ: ഫേസ്ബുക്കിലൂടെ സൗഹൃദംസ്ഥാപിച്ച് മലയാളിവ്യവസായിയില്നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത നൈജീരിയ സ്വദേശി ഇല്‍ബോ മുംബൈയില്‍ പിടിയില്‍. അമേരിക്കന്‍ കരസേന ഉദ്യോഗസ്ഥനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയത്.
മാസങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍വച്ചാണ് ഇയാള്‍ തട്ടിപ്പിനിരയായ വ്യവസായിയുമായി പരിചയത്തിലായത്. തുടര്‍ന്ന് ഫെയ്സ്ബുക്കിലൂടെ ബന്ധം നിലനിര്‍ത്തി ചതിക്കുഴിയൊരുക്കുകയായിരുന്നു. ജോണ്കോക്ലിന് എന്ന വ്യാജ പ്രൊഫൈലാണ് ഇയാള്‍ ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. താന്‍ കെമിക്കല്‍ ലാബ് ഉടമയാണെന്നും അത് ഉടന്‍തന്നെ അമേരിക്കയിലേക്ക് മാറ്റിസ്ഥാപിക്കുമെന്നും വ്യവസായിയോട് പറഞ്ഞു. താല്പര്യമുണ്ടെങ്കില് തന്നെ കമ്പനിയുടെ മാനേജരാക്കാമെന്നും ഇയാള്‍ വ്യവസായിയോട് പറഞ്ഞു.
തുടര്‍ന്ന് ലാബിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കെന്ന് പറഞ്ഞ് പല തവണ ഇയാള്‍ വ്യവസായിയില്‍നിന്ന് പണം തട്ടുകയായിരുന്നു. 59 ലക്ഷം രൂപയാണ് ഇങ്ങനെ കൈക്കലാക്കിയത്. പിന്നീട് ഏപ്രില്‍ 29ന് താന്‍ കേരളത്തിലേക്ക് വരികയാണെന്നും വിമാനത്താവളത്തില്‍വെച്ച് കാണാമെന്നും അറിയിച്ചു. അതിന് ശേഷം മൂന്ന് ദിവസം ഫോണെടുക്കാതിരുന്ന ഇയാള്‍ പിന്നീട് തന്നെ ആരോ തട്ടിക്കൊണ്ട് പോയെന്നും 25 ലക്ഷം മോചനദ്രവ്യമായി ആവശ്യപ്പെട്ടുവെന്നും പറഞ്ഞു. തുടര്‍ന്നാണ് സംശയം തോന്നിയ വ്യവസായി പോലീസിന് പരാതി നല്‍കിയത്. കൂടുതല്‍പേര്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.
Post Your Comments