ന്യൂഡല്‍ഹി: ഇന്ത്യന്‍ ചാരനെന്ന് ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാധവിന്റെ വധശിക്ഷയ്ക്ക് സ്റ്റേ കിട്ടിയത് അന്താരാഷ്ട്ര ഇടപെടലോടെ. അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് വധശിക്ഷ സ്‌റ്റേ ചെയ്തത്.
കഴിഞ്ഞ മാസമാണ് കുല്‍ഭൂഷണ് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചത്. കുല്‍ഭൂഷണ്‍ സുധീര്‍യാദവ് റോ ഏജന്റാണെന്നാണ് പാകിസ്താന്റെ പ്രധാന ആരോപണം. 2016 മാര്‍ച്ച് 3ന് ബലൂചിസ്താനില്‍നിന്ന് അറസ്റ്റ് ചെയ്ത കുല്‍ഭൂഷണ്‍ പാകിസ്താനെതിരെ ചാരവൃത്തി നടത്തിയെന്നും ഗൂഡാലോചന നടത്തിയതിനുമാണ് ശിക്ഷ ഏറ്റുവാങ്ങുന്നതെന്നുമാണ് പാകിസ്താന്‍ കുറ്റപ്പെടുത്തുന്നു.
ഇത്തരത്തില്‍ കുല്‍ഭൂഷണ്‍ യാദവിനു മേല്‍ ചുമത്തപ്പെട്ട എല്ലാ കുറ്റങ്ങളും തെളിയിക്കപ്പെട്ടതിനാലാണ് വധശിക്ഷയ്ക്ക് വിധിച്ചതെന്നാണ് പാകിസ്താന്റെ ന്യായീകരണം.
അതേസമയം കുല്‍ഭൂഷണെതിരെ വിശ്വസനീയമായ യാതൊരു തെളിവുകളും പാകിസ്താന്റെ പക്കല്‍ ഇല്ലെന്നാണ് ഇന്ത്യ പറയുന്നത്. വിധി നടപ്പിലാക്കാന്‍ എടുത്ത നടപടിക്രമങ്ങള്‍ അഹാസ്യമാണ്. കുല്‍ഭൂഷണെ വിചാരണ ചെയ്യുന്നുണ്ടെന്ന പാകിസ്താന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിവരം അറിയിക്കുക പോലും ചെയ്തിട്ടില്ലെന്നും ഇന്ത്യ പറയുന്നു.
Post Your Comments