മംഗളൂരു: വേനല്‍ച്ചൂടിന്റെ കാഠിന്യത്തില്‍നിന്ന് കുരുന്നുകള്ക്കാശ്വാസമായി അങ്കണവാടികള്‍ എയര്‍കണ്ടീഷന്‍ ചെയ്യുന്നു. സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വീടുകളിലെ കുട്ടികളാണ് അങ്കണവാടിയില്‍ എത്തുന്നത്.
കേരളത്തോട് ചേര്‍ന്നുകിടക്കുന്ന ദക്ഷിണകന്നഡ ജില്ലയിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ പത്ത് അങ്കണവാടികള്‍ ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് എ.സി.യാക്കുന്നത്.
സ്വകാര്യ ലക്ഷ്വറി നഴ്സറി സ്കൂളുകളില്‍ മാത്രമുള്ള ഈ സൗകര്യം ഇതിലൂടെ പാവപ്പെട്ട കുട്ടികള്‍ക്കും ലഭിക്കുമെന്ന് ദക്ഷിണ കന്നഡ ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ എം.ആര്.രവി പറഞ്ഞു.
Post Your Comments