വണ്ടിപ്പെരിയാര്‍: വാഹനത്തില്‍ നിന്നു കള്ളനോട്ട് കണ്ടെത്തിയ സംഭവത്തില്‍ യുവ ദമ്പതികൾ അറസ്റ്റിലായി.നെടുങ്കണ്ടം സ്വദേശി ജോജോ ജോസഫ്(30), ഭാര്യ അനുപമ(23) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി കുട്ടിക്കാനത്തെ പെട്രോള്‍ പമ്പിൽ നിന്ന് ഇരുവരും സഞ്ചരിച്ച ഇന്നോവ കാറില്‍ 500 രൂപയുടെ ഇന്ധനം നിറച്ചു. തുടർന്ന് പെട്രോൾ ജീവനക്കാരാണ് നോട്ടിൽ സംശയം തോന്നുകയായിരുന്നു.നോട്ടിൽ സംശയം തോന്നിയ ജീവനക്കാരൻ പോലീസിൽ വിവരം അറിയിച്ചു.എന്നാൽ ജീവനക്കാരന്റെ സംശയത്തിന് മറുപടി പറയാതെ ജോജോ വണ്ടിയോടിച്ചു പോകുകയും ചെയ്തു.
തുടർന്ന് പോലീസ് വണ്ടിപ്പെരിയാര്‍ ടൗണില്‍ നിന്ന് വാഹനം പിടികൂടി. 38,500 രൂപയുടെ 500ന്റെ വ്യാജ നോട്ടുകള്‍ വാഹനത്തിൽ നിന്ന് കണ്ടെത്തുകയും ചെയ്തു.തുടർന്ന് പോലീസ് ജോജോയുടെ ഫ്ളാറ്റിൽ അന്വേഷണം നടത്തി. ഇവിടെ നിന്ന് നാലര ലക്ഷം രുപയുടെ വ്യാജനോട്ട് കണ്ടെടുത്തു. തുടർന്ന് ജോജോയെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്യുകായായിരുന്നു.കാറിൽ ഏഴുമാസം പ്രായമുള്ള കുഞ്ഞിനോടൊപ്പമായിരുന്നു ദമ്പതികളുടെ യാത്ര. അറസ്റ്റിലായ ജോജോ ഇതിനിടെ ലോക്കപ്പിൽ വെച്ച് ഞരമ്പ് മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചു.
ഫ്ളാറ്റിൽ പരിശോധന നടത്തുന്നതിനിടെ പ്രതി അവിടെനിന്നു ബ്ലേഡ് കയ്യിൽ കരുതുകയായിരുന്നു. ജോജോയെ പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു ചികിത്സ നടത്തി.എറണാകുളം തൃപ്പൂണിത്തുറ ചാമ്പക്കരയിലെ ഫ്ളാറ്റിലാണ് ഇരുവരും താമസിക്കുന്നത്.പീരുമേട് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
Post Your Comments