വാഷിങ്ടൻ: യുഎസിലെ ഹാൻഫോർഡിൽ ആണവമാലിന്യ ശേഖരണ പ്ലാന്റിലെ തുരങ്കം തകർന്നതിനെ തുടർന്ന് സ്ഥലത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. പ്ലൂട്ടോണിയം – യുറേനിയം വേർതിരിച്ചെടുക്കുന്ന കേന്ദ്രത്തിനു സമീപമുള്ള ടണൽ ആണ് തകർന്നത്.തകർന്ന തുരങ്കത്തിനു സമീപം ജോലിചെയ്തിരുന്നവരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റി.
മേഖലയിൽ ജോലിചെയ്യുന്നവർ പുറത്തിറങ്ങരുതെന്നും ഭക്ഷണം കഴിക്കരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.ഈ ടണലിൽ അപകടകാരികളായ ഉയർന്ന ആണവ വികിരണതോതിലുള്ള സാധനങ്ങളും ഉപകരണങ്ങളുമാണ് സൂക്ഷിച്ചിരുന്നത്.ആണവായുധം നിർമിക്കാനുള്ള മാൻഹട്ടൻ പദ്ധതി പ്രകാരം രണ്ടാം ലോക മഹായുദ്ധ സമയത്താണ് പ്ലാന്റ് പണിതത്.
The dark area underneath the tall orange flag is the collapse site – a hole left by the tunnel collapse. pic.twitter.com/7fvqsRimhC
— Susannah Frame (@SFrameK5) May 9, 2017
Post Your Comments