
കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന ഒരു വീഡിയോയുണ്ട്. അതിലുള്ള കൊച്ചുസുന്ദരിയുടെ മുഖത്ത് വിരിഞ്ഞ ഭാവരസങ്ങൾ ആളുകളുടെ മനം കവർന്നു. ഈ സുന്ദരിക്കുട്ടി ആരാണെന്ന് ആർക്കും ഒരു അറിവും ഇല്ലായിരുന്നു.എന്നാൽ വീഡിയോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌ത കൃതേഷ് വേങ്ങേരി തന്നെ ഈ കുട്ടി ആരെന്ന് കണ്ടെത്തിയിരിക്കുകയാണ്. തലശ്ശേരി കലായി മാക്കൂട്ടം സ്വദേശി വിജേഷ് – ഷീജ ദമ്പതികളുടെ ഇളയ മകൾ ശിവന്യയാണ് ആ കൊച്ചുസുന്ദരി. തലശ്ശേരി അമൃത സ്കൂളില്‍ യു കെ ജി വിദ്യാര്‍ത്ഥിനിയാണ് ശിവന്യ.
സെപ്തംബറില്‍ ബിജെപിയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടന്ന പതാക ജാഥ സമാപനം കവര്‍ ചെയ്യാന്‍ എത്തിയപ്പോഴാണ് പ്രചാരണ ഗാനത്തിന് അനുസരിച്ച് പാടി അഭിനയിച്ച കുഞ്ഞിന്റെ ദൃശ്യങ്ങൾ കൃതേഷ് പകർത്തിയത്.
Post Your Comments