തിരുവനന്തപുരം : ആര്‍ഭാട വിവാഹത്തില്‍ പങ്കെടുത്ത് കുടുങ്ങിപ്പോയ അനുഭവം രസകരമായി പങ്കുവെച്ച് മുഖ്യമന്ത്രി. ആഡംബകര കല്യാണത്തിന്റെ ചെലവിന്റെ അമ്പതു ശതമാനമെങ്കിലും നികുതിയായി ഈടാക്കണമെന്ന് മുല്ലക്കര രത്‌നാകരൻ നിയമസഭയിൽ ആവശ്യപ്പെടുന്നതിനിടെയാണ് മുഖ്യമന്ത്രി തന്റെ അനുഭവം രസകരമായി പങ്കു വെച്ചത്.
“സ്ഥലത്ത് എത്തിയാലേ ആര്‍ഭാട വിവാഹമാണോ, അല്ലയോ എന്ന് അറിയാൻ പറ്റൂവെന്ന്” മുഖ്യമന്ത്രി പറഞ്ഞു. “സുഹൃത്തിന്റെ മകളുടെ കല്യാണത്തിനായി ഞാനും ഭാര്യയും തൃശൂരിലെ ഒരു ഹാളിലെത്തി. ഇവന്റ് മാനേജ്‌മെന്റുകാർക്കായിരുന്നു കല്യാണത്തിന്റെ നടത്തിപ്പ് ചുമതല. അവർ ആദ്യം ആളുകളോട് കയ്യടിക്കാന്‍ ആവശ്യപ്പെട്ടു. ശേഷം എഴുന്നേറ്റു നിൽക്കാനും. എല്ലാവരും എഴുന്നേല്‍ക്കുമ്പോള്‍ എനിക്കും ഭാര്യക്കും മാത്രം എഴുന്നേല്‍ക്കാതിരിക്കാന്‍ കഴിയില്ലല്ലോ. അങ്ങനെ ഞങ്ങളും എഴുന്നേറ്റു. പിന്നീട് ഇരിക്കാന്‍ പറഞ്ഞയുടനെ തങ്ങള്‍ ഹാള്‍ വിട്ടുവെന്നും” മുഖ്യമന്ത്രി പറഞ്ഞു. “ആഡംബര വിവാഹം അവസാനിപ്പിക്കാന്‍ നിയമമല്ല, ബോധവത്ക്കരണമാണ് ആവശ്യമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ചര്‍ച്ച അവസാനിപ്പിച്ചു.
Post Your Comments