
ഇസ്ലാമാബാദ്: വിമാനം പറത്തല്‍ ട്രെയിനി പൈലറ്റിനെ ഏല്‍പ്പിച്ച് വിമാനക്യാപ്റ്റന്‍ മൂന്നുമണിക്കൂര്‍ മൂടിപുതച്ച് ഉറങ്ങിയ സംഭവം വിവാദമായതിന് പിന്നാലെ മറ്റൊരു പൈലറ്റ് മൂലം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ്.
പാക് വിമാനത്തിന്റെ യുവപൈലറ്റ് യാത്രക്കാരിയായ ചൈനീസ് യുവതിയെ തനിക്കൊപ്പം കോക്പിറ്റില്‍ ഇരുത്തി വിമാനം പറത്തിയതാണ് പുതിയ വിവാദം.
ജപ്പാനിലെ ടോക്കിയോയില്‍ നിന്ന് ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗിലേക്കുള്ള യാത്രയിലാണ് കോക്പിറ്റ് ചൈനക്കാരിയെ കേറ്റി പൈലറ്റിന്റെ സൊറപറച്ചില്‍. ഷഹസാദ് അസീസ് ആണ് ചൈനക്കാരിയായ യുവതിയെ കോക്പിറ്റിലേക്ക് ക്ഷണിച്ച പൈലറ്റ്.
സഹപൈലറ്റിനുള്ള സ്ഥലത്ത് ഇവരെ ഇരുത്തിയാണ് ഷഹസാദ് വിമാനം പറത്തിയത്. രണ്ടു മണിക്കൂറോളം സമയമാണ് ചൈനക്കാരി കോക്പിറ്റില്‍ ചെലവഴിച്ചത്. വിമാനത്താവളത്തില്‍ വിമാനം എത്തിയ ശേഷമാണ് ഇവര്‍ കോക്പിറ്റില്‍നിന്നും പുറത്തിറങ്ങിയത്. ഈ സമയമത്രയും ഒരു പൈലറ്റും ചൈനക്കാരിയും മാത്രമാണ് കോക്പിറ്റില്‍ ഉണ്ടായിരുന്നത്.
സംഭവത്തോട് പ്രതികരിക്കാനും പൈലറ്റുമായുള്ള ബന്ധം വിശദീകരിക്കാനും ചൈനീസ് യുവതി തയാറായില്ല. എന്നാല്‍ പാക് എയര്‍ലൈന്‍സ് അധികൃതര്‍ പൈലറ്റിനെതിരേ അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments