തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ്. എറണാകുളം മഹാരാജാസ് കോളജ് സ്റ്റാഫ് ക്വാർട്ടേഴ്സിൽ നിന്നും ആയുധങ്ങൾ പിടിച്ചെടുത്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് അവകാശ ലംഘന നോട്ടീസ്. പി.ടി. തോമസും ഹൈബി ഈഡനുമാണ് അവകാശലംഘന നോട്ടിസ് നൽകിയത്.
എഫ്ഐആറിലെ വിവരങ്ങൾ മറച്ചുവച്ച മുഖ്യമന്ത്രി, സഭയെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നാണ് ആരോപണം. പിടിച്ചെടുത്തത് വാർക്കപ്പണിക്ക് ഉപയോഗിക്കുന്ന സാമഗ്രികളാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന, പോലീസ് അന്വേഷണത്തെ സ്വാധീനിക്കാൻ ഉദ്ദേശിച്ചുള്ളതാണെന്നും ആരോപണമുണ്ട്.
Post Your Comments