മുംബൈ : അഴിമതി ആരോപണം തെളിഞ്ഞാല്‍ അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കുന്നതിനായി സമരം ചെയ്യുമെന്ന് അണ്ണ ഹസാരെ. ”പുറത്താക്കപ്പെട്ടപ്പോള്‍ മാത്രമാണ് കപില്‍ മിശ്ര ആരോപണം ഉന്നയിച്ചത്. പണം കൈമാറിയെന്ന് പറയപ്പെടുന്ന സമയത്ത് കപില്‍ മിശ്ര മന്ത്രിയായിരുന്നു. എന്തുകൊണ്ട് അദ്ദേഹം ഇക്കാര്യം അധികൃതരോട് വെളിപ്പെടുത്തിയില്ലെന്ന് ഹസാരെ ചോദിച്ചു. ആരോപണത്തില്‍ വിശദമായ അന്വേഷണം നടക്കണം. ആരോപണം തെളിഞ്ഞാല്‍ കെജ്‌രിവാളിനെതിരെ സമരം ചെയ്യും”-അണ്ണാ ഹസാരെ പറഞ്ഞു.
കെജ്‌രിവാള്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ജന്തര്‍ മന്ദിറില്‍ ഞാന്‍ തന്നെ സമരം ചെയ്യും. അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടും-തന്റെ വസതിയില്‍ എത്തിയ മാധ്യപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അരവിന്ദ് കെജ്‌രിവാള്‍ രണ്ട് കോടി രൂപ കോഴ വാങ്ങിയെന്നാണ് കപില്‍ മിശ്രയുടെ ആരോപണം. കെജ്‌രിവാളിനെതിരെ കപില്‍ മിശ്ര ഉന്നയിച്ച ആരോപണങ്ങള്‍ ദുഃഖകരമാണെന്ന് അണ്ണ ഹസാരെ നേരത്തെ പ്രതികരിച്ചിരുന്നു.
Post Your Comments