കണ്ണൂര്‍• മേലെ ചൊവ്വയില്‍ ട്രാഫിക് പോലീസുകാരൻ സേവന മാതൃകയിൽ വ്യത്യസ്തതകൊണ്ടു ശ്രദ്ധേയനും, നാട്ടുകാർക്ക് പ്രിയപ്പെട്ടവനുമാവുന്നു. മാധവേട്ടനാണ് ഗതാഗതം നിയന്ത്രിക്കുന്നതെങ്കില്‍ ഗതാഗത കുരുക്കില്‍പെടാതെ രക്ഷപ്പെടാമെന്ന് ഏവര്‍ക്കും അറിയാം. ഇതിനികം തന്നെ കണ്ണൂരിന് അത്രയ്ക്ക് പ്രിയപ്പെട്ടവനായി മാറിയിരിക്കുന്നു ഈ ട്രാഫിക് പോലീസുകാരന്‍.
വാഹനങ്ങളെ നിയന്ത്രിക്കുന്നത് മാത്രമല്ല റോഡിൽ കേടായ വണ്ടി തള്ളികൊടുക്കാനും മാധവേട്ടന്‍ തയ്യാർ. വാഹനങ്ങളെ നിയന്ത്രിക്കുന്നതിനിടയില്‍ പെട്ടെന്നാണ് മണല്‍ ലോറിയുമായി വന്ന ടിപ്പര്‍ ലോറി നടുറോഡില്‍ കുടുങ്ങിയത്. ലോറി കേടായതിനെത്തുടര്‍ന്ന് ഏറെ സമയം ഗതാഗത കുരുക്കില്‍പ്പെട്ട് കഴിയേണ്ടി വരുമെന്ന് കരുതിയ യാത്രക്കാരിൽ ആരോ ഒരാൾ പകർത്തിയ പോസ്റ്റ് ചെയ്ത ലോറി തള്ളി നീക്കുന്ന മാധവേട്ടന്റെ ചിത്രം സോഷ്യൽമെഡിയയിൽ ഇതിനോടകം തന്നെ വൈറലായി.
പൊരിയുന്ന വെയിലത്തും കോരിചൊരിയുന്ന മഴയത്തും തന്റെ ഡ്യൂട്ടി മടിയോ, അലംഭാവമോ കൂടാതെ കൃത്യമായി നിര്‍വഹിക്കുന്ന ട്രാഫിക് പോലീസുകാരനാണ് മാധവേട്ടന്‍. ജില്ലയ്ക്ക് പുറത്തുപോലും മാധവേട്ടന്റെ കൃത്യനിര്‍വഹണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. വിശ്രമമില്ലാതെ വാഹനങ്ങളെ നിയന്ത്രിക്കുന്ന മാധവേട്ടന്റെ ആത്മസമര്‍പ്പണം മുൻപും മാധ്യമ വാര്‍ത്തകളിൽ ഇടംപിടിച്ചിരുന്നു. അതുക്കൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ നിസ്തുതയാര്‍ന്ന സേവനം കണ്ണൂരിന് അഭിമാനിക്കാവുന്ന കാര്യം കൂടിയാണ്.
-ബിനിൽ കണ്ണൂർ
Post Your Comments