Latest NewsNewsIndia

വിവാഹസംഘത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; ആറു മരണം, 20 പേര്‍ക്ക് പരിക്ക്

ഭോപാല്‍: വിവാഹസംഘം സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞ് ആറുപേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ഷിയോപൂരിലുള്ള പരോള്‍ ഗ്രാമത്തിലാണ് അപകടം.

ട്രാക്ടറില്‍ ഘടിപ്പിച്ചിരുന്ന ട്രോളിയിലാണ് സംഘം സഞ്ചരിച്ചിരുന്നത്. ഭീംലാത്ത് ഗ്രാമത്തില്‍ നിന്ന് ഭോട്ടൂപൂരിലേക്ക് പോകുകയായിരുന്നു വിവാഹസംഘം. വാഹനത്തിന്റെ കാലപ്പഴക്കവും കൂടുതല്‍ ആളുകള്‍ ട്രോളിയില്‍ കയറിയതുമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കരുതുന്നതായി കരഹള്‍ പോലീസ് സ്‌റ്റേഷനിലെ ഓഫീസര്‍ സുനില്‍ ശര്‍മ പറഞ്ഞു.

ഭോട്ടൂപൂര്‍ സ്വദേശിയായ ഗിരിരാജ് എന്ന യുവാവിന്റെ വിവാഹത്തിനായി തിങ്കളാഴ്ചയാണ് വിവാഹസംഘം വധുവിന്റെ നാടായ ഭീംലാത്തിലേക്ക് പോയത്. വിവാഹശേഷം ചൊവ്വാഴ്ച രാവിലെ സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുപോകുന്ന വഴിക്കാണ് അപകടമുണ്ടായത്.

shortlink

Post Your Comments


Back to top button