കോട്ടയം: കോട്ടയം കുമ്മനത്ത് വീട്കയറി അക്രമം നടത്തിയ എസ്എഫ്ഐ ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്തു.രാത്രിയില്‍ വീടിന് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട് മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് ഗൃഹനാഥനും വീടിനും നേരെ എസ്എഫ്ഐ നേതാവിന്റെ നേതൃത്വത്തില്‍ അക്രമം നടന്നത്. കുമ്മനം വഞ്ചിയത്ത് വി കെ സുകുവിന്റ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.രാത്രി വീടിന് മുന്നില്‍ കാര്‍ നിര്‍ത്തിയിട്ട് മദ്യപിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണം.
വാഹനം മാറ്റണമെന്ന് പറഞ്ഞതോടെ ഗൃഹനാഥനായ സുകുവിന് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. തുടർന്ന് കൂടുതൽ എസ് എഫ് ഐ പ്രവർത്തകരെ എത്തിച്ചു ജനൽ പാളികളും മറ്റു സാമഗ്രികളും അടിച്ചു തകർക്കുകയായിരുന്നു. പ്രാണരക്ഷാർത്ഥം സുകുവിന്റെ ഭാര്യയും മകളും അടുത്ത വീട്ടിൽ അഭയം തേടുകയായിരുന്നു.വീട്ടുമുറ്റത്ത് കിടന്ന കാറും നാല് ബൈക്കുകളും അടിച്ചുതകര്‍ത്തിരുന്നു.
Post Your Comments