മുംബൈ: ചെറിയ ജ്യൂസ് കടകളുടെ മറവിൽ കമിതാക്കൾക്ക് രമിക്കാനുള്ള സൗകര്യവും ഒരുക്കി കടയുടമകൾ. പോലീസ് റെയ്ഡിൽ അറസ്റ്റിലായത് കൗമാരക്കാർ ഉൾപ്പെടെ നിരവധി ജോഡികൾ. ഇവിടെയെത്തുന്ന ജോഡികളിൽ നിന്ന് അമിതമായി പണം ഈടാക്കാനും കടയുടമകൾക്ക് കഴിഞ്ഞു. ചെറിയ ഇടുങ്ങിയ അറകൾ ആണ് ഈ കടയുടെ മറവിൽ പിൻഭാഗത്തുള്ളത്. വെളിയിൽ നിന്ന് നോക്കിയാൽ വളരെ തിരക്കേറിയ ചെറിയ ജ്യൂസ് കടയാണ്.
എന്നാല്‍ പോലീസ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങളായിരുന്നു.മൂന്ന്‍ ജ്യൂസ് കടകള്‍ പോലീദ് റെയ്ഡിനെ തുടര്‍ന്ന്‍ പൂട്ടി. സ്‌കൂൾ കോളേജ് വിദ്യാർത്ഥികളായിരുന്നു ഇവിടെ സ്ഥിരമായി വന്നു പോയിരുന്നവർ. പത്തോളം ചെറിയ അറകൾ ആയിരുന്നു ഓരോ ജ്യൂസ് കടകളുടെ പിന്നിലും സജ്ജീകരിച്ചിരുന്നത്.
കഷ്ടിച്ച് രണ്ടുപേർക്ക് കഴിയാവുന്ന ഇടുങ്ങിയ അറകൾ.ഇതിൽ ഫാനും മറ്റു സൗകര്യങ്ങളും ഉണ്ടായിരുന്നു.പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് തിരച്ചില്‍ നടത്തിയത്. മൂന്ന് കടകളില്‍ നിന്നായി അനവധി ജോഡികളെ പിടികൂടാനും കഴിഞ്ഞു.
Post Your Comments