Uncategorized

സാധാരണക്കാരന്റെ നെഞ്ചത്തടിച്ചു നിരക്കുവർധന

കണ്ണൂർ•പരിയാരം മെഡിക്കല്‍ കോളേജില്‍ സാധാരണക്കാരന്റെ നെഞ്ചത്തടിച്ചു നിരക്കുവർധന. ചികിത്സാ നിരക്കുകള്‍ കുത്തനെ കൂട്ടിയ ഭരണസമിതിയുടെ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും, മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടും പ്രക്ഷോഭ സമിതി വീണ്ടും സമരത്തിനൊരുങ്ങുന്നു. സമരത്തിന്റെ ഭാഗമായി ഈ മാസം 20ന് കാല്‍ടെക്‌സിലെ കെഎസ്ആര്‍ടിസി ബസ്റ്റാന്‍ഡിനു മുന്നില്‍ പ്രതിഷേധ കൂട്ടായ്മ്മ സംഘടിപ്പിക്കും. ചികിത്സാ ചെലവുകള്‍ കൂട്ടിയത് ഇവിടെ വരുന്ന രോഗികളോടുള്ള വെല്ലുവിളിയാണെന്ന് സമിതി കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഭരണ സമിതി കൈക്കൊണ്ട നടപടി പുനപരിശോധിക്കണമെന്നും പ്രക്ഷോഭ സമിതി ആവശ്യപ്പെട്ടു.

മെയ് ഒന്നിനാണ് മെഡിക്കല്‍ കോളേജിലെ ചികിത്സാ ചെലവുകള്‍ വര്‍ധിപ്പിച്ചതായി ഭരണസമിതി പ്രഖ്യാപിച്ചത്. ഡോക്ടര്‍മാരുടെ പരിശോധന ഫീസ്, ശസ്ത്രക്രിയ ഫീസ്, മുറിവാടക തുടങ്ങി എല്ലാവിഭാഗത്തിലുമുള്ള ഫീസുകളുമാണ് കുത്തനെ കൂട്ടിയത്. ചികിത്സാ ചെലവുകള്‍ക്ക് ഏര്‍പ്പെടുത്തിയ നാല്‍പ്പത് ശതമാനത്തോളം വരുന്ന വര്‍ധന ഇവിടെയെത്തുന്ന സാധാരണക്കാരായ രോഗികള്‍ക്ക് താങ്ങാവുന്നതല്ല. ഹൃദയശസ്ത്രക്രിയ, വൃക്കചികില്‍സ തുടങ്ങിയവക്ക് സാധാരണക്കാരായ ഒട്ടേറെപേര്‍ ആശ്രയിക്കുന്നത് ഈ ആതുരാലയത്തെയാണ്.

-ബിനിൽ കണ്ണൂർ

shortlink

Related Articles

Post Your Comments

Related Articles


Back to top button