തിരുവനന്തപുരം•ഏലമലക്കാടുകളെ റവന്യൂ ഭൂമിയാക്കിമാറ്റാനുള്ള നീക്കം കോടതി വിധിക്കെതിരെന്ന് കുമ്മനം രാജശേഖരൻ. കയ്യേറ്റം ഒഴിപ്പിക്കുമെന്ന് ആവർത്തിക്കുന്ന സർക്കാർ പിൻവാതിലിൽ കൂടി പരിസ്ഥിതി നാശത്തിന് അനുമതി നൽകുകയാണ്. സർക്കാരിന് അൽപ്പമെങ്കിലും ആത്മാർത്ഥതയുണ്ടങ്കിൽ ഈ നീക്കത്തിൽ നിന്ന് പിൻമാറണമെന്നും കുമ്മനം തിരുവന്തപുരത്ത് ആവശ്യപ്പെട്ടു.
ഇടുക്കി ജില്ലയിലെ ഏലമലക്കാടുകൾ സർക്കാർ ഭൂമിയാക്കാനുള്ള വിവാദ തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് വിമർശനവുമായി കുമ്മനം രംഗത്തെത്തിയത്. എലമലക്കാടുകൾ റവന്യൂ ഭൂമിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരനാണ് രേഖാമൂലം സമ്മതിച്ചത്. 1993-ലെ ഭൂ പതിവ് ചട്ടം റദ്ദാക്കാനും അഡീഷണൽ ചീഫ് സെക്രട്ടറി നിവേദിത പി ഹരൻ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പുനപരിശോധിക്കാനും തീരുമാനിച്ചു കഴിഞ്ഞു. ഇതു സംബന്ധിച്ച് തീരുമാനം എടുത്ത ഉന്നതലയോഗത്തിന്റെ മിനുട്‌സ് പുറത്തായി.
Post Your Comments