
ന്യൂഡല്‍ഹി• ഇന്ത്യന്‍ ചാരന്‍ എന്നാരോപിച്ച് പാക്കിസ്ഥാന്‍ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച മുന്‍ നാവിക ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ യാദവിന്റെ വധശിക്ഷ നിര്‍ത്തിവയ്ക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിട്ടു. വിധിക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചിരുന്നു. വിധിയുടെ പകര്‍പ്പ് ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല. വാര്‍ത്ത വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
കുല്‍ഭൂഷന്‍ യാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്തത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായി വിലയിരുത്തപ്പെടുന്നു.
Post Your Comments