Latest NewsKerala

റോഡ് വികസനത്തിന് തടസ്സമാകുന്ന മരങ്ങള്‍ മുറിക്കണമെന്ന് മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം :റോഡ് വികസനത്തിന് തടസ്സമാകുന്ന മരങ്ങള്‍ മുറിക്കാത്തതിനെതിരെ പൊതുമരാമത്ത് മന്ത്രി ജി സുധാരന്‍. ആലപ്പുഴ ബൈപ്പാസ് നിര്‍മ്മാണത്തിന് തടസ്സമായി നില്‍ക്കുന്ന മരങ്ങള്‍ മുറിക്കാത്തതിലായിരുന്നു മന്ത്രിയുടെ വിമര്‍ശനം. കളക്ടര്‍ ഇതിനായി ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ഏറെക്കാലമായി മുടങ്ങിക്കിടന്ന പദ്ധതി ഇപ്പോള്‍ ജീവന്‍വച്ചിരിക്കുകയാണ്. എന്നാല്‍ റോഡ് നിര്‍മ്മാണത്തിന് തടസ്സമാകുന്ന മരങ്ങള്‍ മുറിക്കാത്തത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. റെയില്‍വേ പാളത്തിന് സമീപമുള്ള ആല്‍മരമാണ് മേല്‍പ്പാലത്തിന്റെ പണി തടസ്സപ്പെടുത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം ആല്‍മരം മുറിക്കുന്നതിനെതിരെ ബിജെപി രംഗത്തെത്തി. ആല്‍മരത്തില്‍ പ്രതിഷ്ഠയുണ്ടെന്നും അതിനാല്‍ മരം മുറിച്ചുമാറ്റാനാകില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button