Latest NewsNewsInternational

മരിക്കുന്നതിന് മുൻപ് ഏഴുവയസുകാരൻ അനുഭവിച്ചത്‌ നരക യാതന- മെല്ലിച്ച മൃത ശരീരത്തോടും പിതാവും രണ്ടാനമ്മയും ചെയ്തത്

 

കൻസാസ് സിറ്റി: (യു എസ്); പിതാവിന്റെയും രണ്ടാനമ്മയുടെയും കൊടും പീഡനങ്ങളേറ്റുവാങ്ങി ഏഴുവയസ്സുകാരന് ദാരുണാന്ത്യം. എന്നാൽ മരിച്ചു കഴിഞ്ഞിട്ടും ആ മെല്ലിച്ച ശരീരത്തോട് ക്രൂരത കാട്ടി ഈ പിതാവ്. പണികൾക്ക് കൊടുക്കാനുള്ള ഭക്ഷണത്തിനൊപ്പം ആ ശരീരം കൂടി അയാൾ ഇട്ടു കൊടുത്തു.അവസാനം ഒന്നോ രണ്ടോ എല്ലുകൾ മാത്രമായി ആ കുരുന്നു ജീവിതം അവസാനിച്ചു. അമേരിക്കയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം പുറം ലോകമറിഞ്ഞത്‌ പിതാവ് രണ്ടാനമ്മയും തമ്മിൽ സ്ഥിരമായിടുന്ന ഒരു വഴക്കിന്റെ ഇടയിലാണ്.

വഴക്കിനിടയിൽ രണ്ടാനമ്മ ഹീതര്‍ ജോണ്‍സ് പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു.പോലീസ് അന്വേഷണത്തിൽ പിതാവായ മൈക്കല്‍ ജോണ്‍സും രണ്ടാനമ്മയും ചേർന്ന് കുട്ടിയെ ദ്രോഹിച്ചത് വെളിച്ചത്താവുകയായിരുന്നു.തുടർന്നുള്ള പരിശോധനയിൽ മൈക്കലിന്റെ കമ്പ്യൂട്ടറിൽ നിന്ന് കുട്ടിയെ ദ്രോഹിച്ചതിന്റെ വിഡിയോയും ഫോട്ടോകളും കണ്ടെത്തുകയായിരുന്നു. ഇവയെല്ലാം ആർക്കോ അയക്കാനായി സൂക്ഷിച്ചതായിരുന്നു ഇരുവരും.

ഏഴു വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ ശേഷം പന്നിത്തീറ്റയ്ക്കൊപ്പം ഇട്ട് തെളിവ് നശിപ്പിച്ച പിതാവിനും രണ്ടാനമ്മയ്ക്കും കോടതി 25 വര്‍ഷം തടവുശിക്ഷ വിധിച്ചു.കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കഴുത്തറ്റം മുങ്ങിയ നിലയില്‍ ചങ്ങലയ്ക്കിട്ട് നിർത്തിയ ഫോട്ടോകളും ചങ്ങലയിലിട്ടു കൊടും മഞ്ഞതു വെളിയിൽ നിർത്തിയിരിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാൻ സാധിച്ചു.മരണം വരെ അവജ്ഞയും അവഗണനയും കൊടും പീഡനങ്ങളുമായിരുന്നു ആ കുഞ്ഞിന് അനുഭവിക്കേണ്ടി വന്നത്.

കുട്ടിയുടെ മെല്ലിച്ച ശരീരം പിതാവ് പന്നിക്ക് കൊണ്ടുവന്ന മാലിന്യത്തിനൊപ്പം ചേര്‍ത്ത് പന്നിക്ക് കൊടുക്കുകയും ചെയ്തു. കുട്ടിയെ പീഡിപ്പിക്കുന്ന ഫോട്ടോഗ്രാഫുകളും വീഡിയോയും ഹീതറിന്‍റെ കന്പ്യൂട്ടറില്‍ നിന്നും ഇവര്‍ക്ക് വീടു വാടകയ്ക്ക് കൊടുത്ത വീട്ടുടമ കണ്ടെത്തി പോലീസിനെ ഏൽപ്പിച്ചു.തണുത്തുറഞ്ഞ ജനുവരിയില്‍ വൈകുന്നേരം 6 മണിക്ക് കുട്ടി വീടിനു പുറത്ത് ഒരു ടി ഷര്‍ട്ടും ഒരു പൈജാമ പാന്‍റ്സും മാത്രം ധരിച്ച്‌ തണുത്തു വിറയ്ക്കുന്നതാണ് ഒരു വീഡിയോദൃശ്യം. മറ്റൊരു വീഡിയോയില്‍ കയ്യും കാലും ശരീരവും ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരുന്ന അഡ്രിയാന്‍ ഒരു കപ്പില്‍ നിന്നും എന്തോ കുടിക്കാന്‍ ശ്രമിക്കുന്നതായിരുന്നു.

അടുക്കളയില്‍ കട്ടിംഗ് ബോര്‍ഡില്‍ അനങ്ങാന്‍ കഴിയാത്ത വിധത്തില്‍ ചുറ്റിവരിഞ്ഞ് മുറുക്കിക്കെട്ടിയിട്ടിരിക്കുന്നതിന്‍റെയും മർദ്ദനത്തെ തുടർന്ന് ഉണ്ടായ മുറിവിലൂടെ രക്തം വാർന്നു നിൽക്കുന്നതും ഒക്കെ ദൃശ്യങ്ങളിലുണ്ട്.അഡ്രിയാന്‍റെ യഥാര്‍ത്ഥ മാതാവ് ഡിയാനാ പിയേഴ്സ് , മൈക്കലുമായുള്ള ഹീത്തറുമായുള്ള ബന്ധത്തെ തുടര്‍ന്നു വിവാഹ ബന്ധം വേര്‍പെടുതുകയായിരുന്നു. എന്നാൽ മൂന്ന് മക്കളെയും മൈക്കലിന്‍റെ കസ്റ്റഡിയിലേക്ക് കോടതി നല്‍കുകയായിരുന്നു.

തുടർന്നാണ് രണ്ടാനമ്മയുടെ പീഡനങ്ങൾ കുട്ടിക്ക് ഉണ്ടായത്. കുട്ടി മരിച്ചതിനു ശേഷം ഹീതര്‍ ജോണ്‍സ് മൈക്കലുമായി വഴക്കുണ്ടാകുകയും തനിക്ക് നേരെ വെടിവെച്ചതിന് തന്നെ പോലീസിനെ കന്‍സാസ് സിറ്റി ഹോമിലേക്ക് വിളിച്ചു വരുത്തുകയും പോലീസിനോട് കാര്യങ്ങൾ വെളിപ്പെടുത്തുകയുമായിരുന്നു. ആറു പെണ്മക്കളെ ഇരുവരും നന്നായി നോക്കിയിരുന്നെങ്കിലും ഈ ഏഴുവയസുകാരനോട് കൊടും ക്രൂരതയായിരുന്നു ഇരുവരും കാട്ടിയിരുന്നത്.
ഫോട്ടോസ് ;
WARNING: GRAPHIC, DISTURBING CONTENT;

shortlink

Related Articles

Post Your Comments

Related Articles


Back to top button