ഡൽഹി: കണ്ണൂരിലെ ചില സ്‌കൂളുകളില്‍ നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥിനികളെ വസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തില്‍ സി ബി എ് സി ഖേദം പ്രകടിപ്പിച്ചു. സംഭവം നിർഭാഗ്യകരമാണെന്നും ഖേദം പ്രകടിപ്പിക്കുന്നതായും അധികൃതര്‍ പറഞ്ഞു. സംഭവത്തിൽ കണ്ണൂര്‍ ടിസ്‌ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ കടുത്ത നടപടികളുണ്ടാകുമെന്നും സിബിഎസ്ഇനിര്‍ദ്ദേശിച്ചു.
സുരക്ഷാ ചുമതലയുണ്ടായിരുന്ന ചില സ്ത്രീകളുടെ അമിതാവേശമാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടികള്‍ സ്വീകരിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ ചില നടപടികള്‍ മുന്‍ വര്‍ഷങ്ങളില്‍ ഉണ്ടായതുകൊണ്ടാണ് പരിശോധന കര്‍ശനമാക്കിയതെന്നും അധികൃതര്‍ പറഞ്ഞു.
Post Your Comments