ദോഹ: മലയാളി പ്രവാസി ബാലിക വിസ്മയിപ്പിക്കുന്നു. നാലുവയസു മാത്രമേയള്ളൂവെങ്കിലും ഈ കൊച്ചുമിടുക്കി മാതൃഭാഷ കൂടാതെ നാലുവിദേശഭാഷകളില്‍ സംസാരിക്കും. ലോകരാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും സ്ഥിതി ചെയ്യുന്ന ഇടങ്ങളുമെല്ലാം ആധികാരികമായി ഈ കൊച്ചുമിടുക്കി പറയുന്നത് കേട്ടാല്‍ ആരും പറഞ്ഞുപോകും ഇവള്‍ ഒരു അത്ഭുത ബാലിക തന്നെ!.
ഖത്തറില്‍ കുടുംബസമേതം താമസിക്കുന്ന കൊല്ലം ഓച്ചിറ സ്വദേശി മെക്കാനിക്കല്‍ എന്‍ജിനീയറായ ഹസ്‌റത്ത് നിസാമിന്റെയും പ്രഭിതയുടെയും മകളായ അലീന ഹസ്‌റത്ത് ആണ് അറിവ് കൊണ്ട് വിസ്മയിപ്പിക്കുന്ന ഈ കൊച്ചുമിടുക്കി. ലോകരാജ്യങ്ങള്‍ മുതല്‍ സൗരയൂഥം വരെയുള്ള വിഷയങ്ങളില്‍ അലീനയുടെ അറിവ് നമ്മെ തീര്‍ത്തും വിസ്മയിപ്പിക്കും .
ലോകരാജ്യങ്ങളും അവയുടെ തലസ്ഥാനങ്ങളും ഭൂപടത്തില്‍ ഓരോ രാജ്യങ്ങളുടെയും ഭൂഖണ്ഡങ്ങളുടെയും സ്ഥാനങ്ങളും കൃത്യമായി പറഞ്ഞുതരും ഖത്തറിലെ ഭവന്‍സ് പബ്ലിക് സ്‌കൂളിലെ യു.കെ.ജി വിദ്യാര്‍ത്ഥിനിയായ അലീന.
മലയാളം കൂടാതെ, സ്പാനിഷ്, ഇംഗ്ലീഷ്,ഫ്രഞ്ച്, ജാപ്പനീസ് ഭാഷകളിലാണ് ഇതിനകം തന്നെ അലീന പ്രാഗല്‍ഭ്യം തെളിയിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റില്‍ നിന്ന് കാര്‍ട്ടൂണുകളും ഗെയിമുകള്‍ കാണുമ്പോള്‍ പുതിയ ഭാഷകളും അറിവുകളുമാണ് ഈ കുസൃതിക്കാരി സ്വന്തമാക്കുന്നത്. മകളുടെ ആഗോള വിഷയങ്ങളിലുള്ള സംശയങ്ങള്‍ തീര്‍ത്തുകൊടുക്കേണ്ടതിന്റെ വലിയ ബുദ്ധിമുട്ടനുഭവിക്കുകയാണ് മാതാവ് പ്രഭിത.
Post Your Comments