Latest NewsIndiaNews

പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ആം ആദ്മി എം എൽ എ

 

ന്യൂഡല്‍ഹി: എ എ പി സ്ഥാനങ്ങളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് അപേക്ഷിച്ച്‌ പഞ്ചാബിലെ എ എ പി എം.എല്‍.എ സുഖ് പാൽ സിങ് ഖൈര.പഞ്ചാബ് നിയമ സഭയിലെ ചീഫ് വിപ്പും ആം ആദ്മി പാർട്ടിയുടെ സംസ്ഥാന വക്താവുമാണ് ഖൈര.ഭോലാത് എം.എല്‍.എ യായ ഖൈര അരവിന്ദ് കെജ്രിവാളിനോടാണ് ഈ ആവശ്യം ഉന്നയിച്ചു കത്തയച്ചിരിക്കുന്നത്.തനിക്ക് നല്‍കിയിട്ടുള്ള സ്ഥാനങ്ങള്‍ പാർട്ടിയിലെ മറ്റു നേതാക്കൾക്ക് കൈമാറണമെന്നും ഖൈര ആവശ്യപ്പെട്ടു.

എ.എ.പിയുടെ പഞ്ചാബ് യൂണിറ്റ് പുന:സംഘടന സംബന്ധിച്ച്‌ ഡല്‍ഹിയില്‍ ഇന്ന് രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനിരിക്കയാണ് ഖൈര ഈ നിലപാടെടുത്തിരുന്ന. തീരുമാനത്തിന് പിന്നിൽ പ്രധാന പദവികളൊന്നും നല്‍കാത്തതിലുള്ള അതൃപ്തിയാണെന്നാണ് ആം ആദ്മി വൃത്തങ്ങളിൽ നിന്നുള്ള സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button