ലക്‌നൗ : മാമ്പഴ പ്രേമികള്‍ക്കായി എത്തുന്നു രുചിയേറും യോഗി മാമ്പഴം. നേര്‍ത്തതും മനോഹരവുമായ യോഗി മാമ്പഴം വികസിപ്പിച്ചെടുത്തിരിക്കുന്നത് മാമ്പഴ വളര്‍ത്തുകാരനായ പത്മശ്രീ ഹാജി കാലിമുള്ളയാണ്. ബോളിവുഡ് നടി ഐശ്വര്യ റായിയുടെയും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെയും പേരുകള്‍ ഇദ്ദേഹം മാമ്പഴങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ മാമ്പഴങ്ങള്‍ക്ക് സെലിബ്രിറ്റികളുടെ പേരുകള്‍ നല്‍കുന്നത് അവരെ അനശ്വരരാക്കാനാണെന്നാണ് ഹാജി പറയുന്നത്. മുമ്പ് ചില മാമ്പഴങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പേര് ഇദ്ദേഹം നല്‍കിയിട്ടുണ്ട്.
മലിഹാബാദ് പ്രദേശത്തെ ദുസേഹ്രി മാമ്പഴ ബെല്‍റ്റിലാണ് ഇദ്ദേഹം ഈ മാമ്പഴം വികസിപ്പിച്ചത്. പ്രകൃതിദത്തമായി തന്നെ വളര്‍ത്താവുന്ന യോഗി മാമ്പഴം ദുസേഹ്രി മാമ്പഴ വര്‍ഗത്തിന്റെ സങ്കരമാണ്. ഇവ ഇതുവരെ പഴുക്കാത്തതിനാല്‍ രുചിയെ കുറിച്ച് പറയാന്‍ സാധിക്കില്ല. മികച്ച രുചിയുള്ളവയായിരിക്കും എന്നാണ് പ്രതീക്ഷയെന്നും 74കാരനായ ഹാജി കാലിമുള്ള പറയുന്നു. 1957 മുതല്‍ മാമ്പഴ കൃഷി തുടരുന്ന ഇദ്ദേഹം വ്യത്യസ്തമായ പല സങ്കരയിനം മാങ്ങകളും വികസിപ്പിച്ചിട്ടുണ്ട്. ഈ കഴിവ് തന്നെയാണ് അദ്ദേഹത്തിന് പത്മശ്രീയും യു.പി സര്‍ക്കാരിന്റെ ‘ഉദ്യാന്‍ പണ്ഡിത്’ എന്ന സ്ഥാനവും നേടിക്കൊടുത്തത്.
Post Your Comments