KeralaLatest NewsNews

സംസ്ഥാന പോലീസ് മേധാവിയെ സന്ദര്‍ശിക്കുന്നതിനുള്ള സമയക്രമം

തിരുവനന്തപുരം•പരാതികള്‍ നല്കുന്നതിനും പരിഹാരം തേടുന്നതിനും പൊതുജനങ്ങള്‍ക്ക് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവിയെ നേരില്‍ സന്ദര്‍ശിക്കുന്നതിന് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 11.00 മുതല്‍ ഒരു മണിവരെയുള്ള സമയം ഉപയോഗപ്പെടുത്താം. സംസ്ഥാന പോലീസ് മേധാവി ഓഫീസിലുളള ദിവസങ്ങളിലാണ് സന്ദര്‍ശനം അനുവദിക്കുക. ഇക്കാര്യം 0471 2721601 എന്ന ഫോണ്‍നമ്പരില്‍ വിളിച്ച് ഉറപ്പാക്കാവുന്നതാണ്. സാമാന്യേന, ജില്ലാ പോലീസ് മേധാവിമാര്‍, റേഞ്ച് ഐ.ജി.മാര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും തീര്‍പ്പാക്കാത്ത വിഷയങ്ങളാണ് സംസ്ഥാന പോലീസ് മേധാവിക്കു മുന്നില്‍ ഉന്നയിക്കേണ്ടത്. എന്നാല്‍ വളരെ അടിയന്തരമായ കാര്യങ്ങളിലും അനിവാര്യമായ സന്ദര്‍ഭങ്ങളിലും നേരിട്ട് തന്നെ പരാതി നല്‍കാവുന്നതാണ്.

shortlink

Post Your Comments


Back to top button