Latest NewsNewsGulfUncategorized

ഒമ്പത് ലക്ഷത്തോളം വരുന്ന അഭയാര്‍ത്ഥികളെ സൗദി അതിഥികളായി സംരക്ഷിക്കുന്നു

സൗദി: ഒമ്പത് ലക്ഷത്തോളം വരുന്ന അഭയാര്‍ത്ഥികളെ സൗദി അറേബ്യ അതിഥികളായി സംരക്ഷിച്ചുപോരുന്നതായി കിംഗ് സല്‍മാന്‍ റിലീഫ് സെന്റെര്‍ ജനറല്‍ സൂപ്പര്‍വൈസര്‍ അബ്ദുള്ള അല്‍ റബീഹ പറഞ്ഞു. ആഭ്യന്തര കലഹം നടക്കുന്ന യമന്‍, സിറിയ എന്നിവിടങ്ങളില്‍നിന്നുള്ള അഭയാർഥികളെയാണ് അതിഥികളായി സൗദി സംരക്ഷിക്കുന്നത്. സൗദി അറേബ്യയുടെ മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണവും അന്താരാഷ്ട്ര മനുശ്യാവകാശ നിയമത്തോടുള്ള കടപ്പാടും വൃക്തമാക്കുന്നതാണ് സഹായങ്ങള്‍. കനഡയിലെ ഒത്താവയില്‍ കനേഡിയന്‍ സൗദി അംബാസിഡര്‍ നായിഫ് ബിന്‍ ബന്ദര്‍ അല്‍ സുദൈരിയോടൊപ്പം മാധ്യമ പ്രവര്‍ത്തകരോട് സാംസംരിക്കുകയായിരുന്നു അബ്ദുള്ള അല്‍ റബീഹ.

കൃത്യമായ കണക്കുപ്രകാരം എട്ട് ലക്ഷത്തി തൊണ്ണൂറ്റി അയ്യായിരത്തി ഒരുനൂറ്റി എഴുപത്തി അഞ്ച് യമനികളും സിറിയക്കാരുമായ അഭയാര്‍ത്ഥികളെയാണ് സൗദി അറേബ്യ അതിഥികളായി സംരക്ഷിച്ചുപോരുന്നതെന്ന് റോയല്‍ കോര്‍ട്ട് ഉപദേശകനും കിംഗ് സല്‍മാന്‍ റിലീഫ് സെന്റെര്‍ ജനറല്‍ സൂപ്പര്‍വൈസറുമായ അബ്ദുള്ള അല്‍ റബീഹ പറഞ്ഞു. ഇസ്‌ലാം പഠിപ്പിക്കുന്ന മാനവ കുലത്തോടുള്ള കടപ്പാടിന്റെയും മനുഷ്യ സ്‌നേഹത്തിന്റെയും പാഠം ഉള്‍കൊണ്ടുള്ള പ്രവര്‍ത്തനമാണിതെന്നും അബ്ദുള്ള അല്‍ റബീഹ കൂട്ടിച്ചേര്‍ത്തു. കനഡയിലെ ഒത്താവയില്‍ കനേഡിയന്‍ സൗദി അംബാസിഡര്‍ നായിഫ് ബിന്‍ ബന്ദര്‍ അല്‍ സുദൈരിയോടൊപ്പം മാധ്യമ പ്രവര്‍ത്തകരോട് സാംസംരിക്കുകയായിരുന്നു അദ്ദേഹം.

അന്താരാഷ്ട്ര നിയമം പാലിച്ചുകൊണ്ടും യു.എന്‍ന്റെയും മറ്റ് അന്താരാഷ്ട്ര സംഘടനകളുമായും യോജിച്ചാണ് സൗദി അറേബ്യ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്നത്. യമനില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി പരമാവധി സഹായങ്ങള്‍ ചെയ്യുവാന്‍ സൗദി അറേബ്യ ശ്രമിക്കുന്നുണ്ട്. യമനിലെ ഹൂത്തി വിമതരുടെ നിയന്ത്രണത്തിലുള്ളതടടക്കമുള്ള എല്ലാ പ്രദേശങ്ങളിലും സഹായമെത്തിക്കാന്‍ സൗദി അറേബ്യ ശ്രമിക്കുന്നുണ്ട്. പ്രാദേശികവും അന്താരാഷ്ട്ര തലത്തിലുമുള്ള 81 സംഘടനകളുടെ നേത്യത്വത്തിലാണ് യമനിലെ മുക്കിലും മൂലയിലും കുട്ടികളും സ്ത്രീകളുമടക്കമുള്ളവരെകൂടി ലക്ഷൃമാക്കി സേവന പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. അഭയ കേന്ദ്രങ്ങള്‍ക്കുപരി യമനില്‍ 127ഓളം മറ്റ് പദ്ദതികളും സൗദി അറേബ്യ നിര്‍വ്വഹിച്ചുപോരുന്നുണ്ട്. ഇവയില്‍ കൃഷി, ജലം തുടങ്ങിയ വിവിധ പദ്ദതികളും ഉള്‍പ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button