ന്യൂഡല്‍ഹി: 60 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള വയവന്ദന യോജന എന്ന പെന്‍ഷന്‍ പദ്ധതിയില്‍ ഒരു തവണ നിക്ഷേപിച്ചാല്‍ നിക്ഷേപത്തിന്റെ 8.3 ശതമാനം പെന്‍ഷനായി ലഭിക്കും. കൂടാതെ 10 വര്‍ഷമാണ് ഇതിന്റെ കാലാവധി. ഇത് കഴിഞ്ഞാല്‍ നിക്ഷേപിച്ച മുഴുവന്‍ തുകയും മടക്കി നല്‍കുകയും ചെയ്യും എന്നതാണ് ഇതിന്റെ പ്രത്യേകത.
ഒറ്റത്തവണ നിക്ഷേപമാണ് പദ്ധതിയിൽ ചേരാനുള്ള മാർഗം.
60 വയസ് പൂർത്തിയായവർക്ക് പദ്ധതിയിൽ ചേരാവുന്നതാണ്.എൽ.ഐ.സിയുമായി ചേർന്ന് നടത്തുന്നതാണ് പ്രധാനമന്ത്രി വയ വന്ദന യോജന (പിഎംവിവിവൈ). അടുത്ത വര്ഷം മേയ് 18 വരെ ഈ പദ്ധതിയില്‍ അംഗമാകാവുന്നതാണ്. ആയിരം രൂപ മുതല്‍ 5000 രൂപ വരെയാണ് പെന്‍ഷന്‍.
പെന്‍ഷന്‍ ലഭിക്കുന്നത് പ്രതിമാസമോ മൂന്നു മാസത്തില്‍ ഒരിക്കലോ ആറുമാസത്തില്‍ ഒരിക്കലോ എന്ന തരത്തില്‍ ഉപഭോക്താവിന്റെ ആവശ്യപ്രകാരമാണ്. ഇടയ്ക്ക് ലോണ്‍ ആയും 75 ശതമാനത്തോളം പിന്‍ വലിക്കാവുന്നതാണ് .കൂടാതെ തീരെ ഒഴിവാക്കാനാവാത്ത അടിയന്തിര സാഹചര്യത്തില്‍ തുക മുഴുവനായും പിന്വളിക്കാവ്വുന്നതുമാണ്. നിക്ഷേപകന്‍ മരണപ്പെട്ടാല്‍ നോമിനിക്ക് മുഴുവന്‍ തുകയും മടക്കി നല്‍കും.
Post Your Comments