KeralaLatest NewsNews

പരിശോധന അടിവസ്ത്രമഴിച്ചും: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കണ്ണൂര്‍•വിദ്യാത്ഥികളെ അടിവസ്ത്രമഴിച്ച് പരിശോധിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. നീറ്റ് പ്രവേശനപ്പരീക്ഷയ്‌ക്കെത്തിയ വിദ്യാത്ഥിനികളൈയാണ് പരീക്ഷാ നിബന്ധനകളുടെ പേരില്‍ വസ്ത്രം അഴിച്ച് പരിശോധിച്ചത്. നടപടി മനുഷ്യാവകാശ ലംഘനമാണെന്നും സിബിഎസ്ഇ റീജിയണല്‍ ഡയറക്ടര്‍ മൂന്നാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്നും മനുഷ്യാവകാശ ക.മ്മീഷന്‍ ആവശ്യപ്പെട്ടു. സംഭവിച്ചത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞദിവസം നടന്ന പരീക്ഷയില്‍ കണ്ണൂരിലെ ചില സ്‌കൂളുകളിലാണ് വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയതത്. വിലക്കുള്ളതിനാല്‍ പലര്‍ക്കും അടിവസ്ത്രം അഴിച്ചുവച്ചാണ് പരീക്ഷയെഴുതേണ്ടി വന്നത്. ചിലടങ്ങളില്‍ ചുരിദാറിന്റെ കൈ മറിച്ചുമാറ്റിയതായും ജീന്‍സിന്റെ പോക്കറ്റ് കീറിയതായും പാതിയുണ്ട്. നടപടിയെ ചില വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്‌തെങ്കിലും സുരക്ഷാ സംവിധാനത്തിന്റെ ഭാഗമാണെന്നായിരുന്നു വിശദീകരണംകരഞ്ഞുകൊണ്ടാണ് പല വിദ്യാര്‍ത്ഥിനികളും പരീക്ഷയെഴുതിയത്. ഇതിനാല്‍ കടുത്തമാനസ്സിക സമ്മര്‍ദ്ദത്തിലായിരുന്നു വിദ്യാര്‍ത്ഥികളെന്ന് രക്ഷിതാക്കള്‍ പറയുന്നു. നടപടി ഗുരുതര മനുഷ്യാവകാശ ലംഘനമാണെന്ന് പി.കെ ശ്രീമതി എം.പി ആരോപിച്ചു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും വനിത കമ്മിഷനും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിനും പരാതി നല്‍കുമെന്നും പി.കെ ശ്രീമതി പറഞ്ഞു. വിഷയത്തില്‍ ദേശീയ മനുഷ്യാവകാശകമ്മീഷന്റെ ഇടപെടല്‍ അടിയന്തരമായി ഉണ്ടാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button