തൊടുപുഴ : കേരള കോണ്‍ഗ്രസില്‍ പി ജെ ജോസഫ് ശക്തനായി മാറുന്നു. പാര്‍ട്ടിയിലുണ്ടായ ഭിന്നത ചര്‍ച്ചചെയ്യാന്‍ തിങ്കളാഴ്ച നടക്കുന്ന കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ് എം.എല്‍.എമാരുടെ യോഗത്തില്‍ കടുത്ത നിലപാടെടുക്കാന്‍ ജോസഫ് വിഭാഗത്തില്‍ ധാരണ. തുടര്‍ന്നങ്ങോട്ട് ഒരുതരത്തിലുള്ള ഇടത് ബന്ധവും ഉണ്ടായിക്കൂടെന്ന ഉറപ്പാകും പി.ജെ. ജോസഫ് ആവശ്യപ്പെടുക.
ഇടതുപക്ഷത്ത് നില്ക്കുന്ന ജനാധിപത്യ കേരള കോണ്‍ഗ്രസും പുറത്തുവരുന്ന ജോസഫില്‍ ലയിക്കാന്‍ താല്പര്യത്തിലാണ്. മാണി ഇടതുപക്ഷത്തേക്കെങ്കില് പാര്‍ട്ടി നിലപാട് മാറ്റുമെന്ന് ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കിക്കഴിഞ്ഞു. എല്‍.ഡി.എഫിനൊപ്പം നില്ക്കാന് താല്പര്യമില്ലാത്ത മാണിയുടെ ചില വിശ്വസ്തരും കഴിഞ്ഞ ദിവസങ്ങളില്‍ ജോസഫുമായി ബന്ധപ്പെട്ടിരുന്നു.
കര്‍ശന യു.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കാനും വ്യക്തമായ ഉറപ്പില്ലെങ്കില്‍ മാണി ഗ്രൂപ്പില്‍നിന്ന് പുറത്തുവന്ന് ജോസഫ് ഗ്രൂപ് പുനഃസ്ഥാപിക്കാനുമാണ് ജോസഫിനുമേല്‍ സമ്മര്‍ദം.ഇതിലേക്ക് ഗ്രൂപ്പിന് പുറത്തുനിന്ന് ഒരു എം.എല്‍.എയുടെകൂടി പിന്തുണ ജോസഫ് വിഭാഗം ഉറപ്പിച്ചതായാണ് സൂചന. മാണിയുടെ വിശ്വസ്തരില്‍ മുതിര്‍ന്ന എം.എല്‍.എയാണ് ഗ്രൂപ്പിന് പുറത്തുനിന്നുള്ളത്. മാണിക്ക് മുകളിലും ഉന്നതാധികാരസമിതി അറിയാതെയും പാര്‍ട്ടിയില്‍ ജോസ് കെ. മാണിയെടുക്കുന്ന തീരുമാനങ്ങള്‍ അംഗീകരിക്കാനാകില്ല. ചരല്‍ക്കുന്ന് ക്യാമ്ബിലെ തീരുമാനപ്രകാരം തദ്ദേശ സ്ഥാപന ഭരണസമിതികള്‍ യു.ഡി.എഫുമായി സഹകരിച്ച് പോകണം എന്നീ ആവശ്യങ്ങളും ജോസഫ് ഉന്നയിക്കും.
Post Your Comments