ശ്രീഗനര്‍: അതിര്‍ത്തിയില്‍ രണ്ട് ഇന്ത്യന്‍ ജവാന്മാരുടെ തലയറുത്ത് ക്രൂരത കാട്ടിയ പാക്കിസ്ഥാന് തിരിച്ചടി നല്കുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. പാക്കിസ്ഥാന്റ ബങ്കറുകള്‍ ഇന്ത്യന്‍ സൈന്യം തകര്‍ത്ത് തരിപ്പണമാക്കുന്ന ദൃശ്യങ്ങള്‍ ഒരു സ്വകാര്യ വാര്‍ത്താ ചാനലാണ് പുറത്തുവിട്ടത്.
ചാനലിന്റെ ദൃശ്യങ്ങള്‍ അതിവേഗമാണ് സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നത്. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയിലെ പാക് ബങ്കറുകള്‍ സൈന്യം തകര്‍ക്കുന്ന വീഡിയോ ആണ് പുറത്തായിട്ടുള്ളത്. ഒരു മിനിട്ടോളം നീണ്ടു നില്ക്കുന്ന വീഡിയോയില്‍ ഇന്ത്യയുടെ ശക്തമായ ആക്രമണം വ്യക്തമാണ്. ബങ്കര്‍ തകര്‍ത്തതിന് ശേഷം ശക്തമായ വെടിവയ്പ്പും വീഡിയോയില്‍ കാണാം.
കഴിഞ്ഞ ആഴ്ചയാണ് കൃഷ്ണഘാട്ടി മേഖലയില്‍ കരസേനയുടെ 22 സിഖ് ഇന്‍ഫന്‍ട്രിയിലെ നായിക് സുബേദാര്‍ പരംജിത് സിംഗും ബി.എസ്.എഫിന്റെ 200-ാംബറ്റാലിയനിലെ ജവാന് പ്രേംസാഗറും കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന കരസേനയുടെയും ബിഎസ്എഫിന്റെയും സംയുക്ത സംഘത്തിനുനേര്‍ക്ക് അതിര്‍ത്തി കടന്നെത്തിയ പാക് സൈനികര്‍ നിറയൊഴിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരുടെ മൃതദേഹം തലയറുത്ത് വികൃതമാക്കുകയും ചെയ്തു.
തൊട്ടടുത്ത ദിവസം തന്നെ ഈ ആക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ-പാക് ബങ്കറുകള്‍ തകര്‍ക്കുകയും നിരവധി പാക് സൈനികരെ കൊലപ്പെടുത്തുകയും ചെയ്തത്. കൂടുതല്‍ വിപുലമായ ആക്രമണത്തിന് ഇന്ത്യ തയ്യാറെടുത്ത് നില്‍ക്കെയാണ് സൈനികരുടെ വധത്തിന് തൊട്ടടുത്തദിവസം നടന്ന ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയുടെ ദൃശ്യമാണ് ചാനലിലൂടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Post Your Comments