ബെയ്ജിങ്: ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ കല്‍ക്കരി ഖനിയില്‍ വാതകം ചോര്‍ന്നുണ്ടായ അപകടത്തില്‍ 18 തൊഴിലാളികള്‍ മരിച്ചു.
ഹുവാങ്‌ഫെങ്ഖിയാവോ നഗരത്തിലെ ജിലിന്‍ഖിയാവോ കല്‍ക്കരി ഖനിയിലാണ് അപകടമുണ്ടായത്. 55 തൊഴിലാളികള്‍ തുരങ്കത്തിനുള്ളില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ വിഷവാതകം ചോരുകയായിരുന്നു. 18 പേര്‍ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും ബാക്കിയുള്ള 37 പേരെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്യുകയുമായിരുന്നു.
ലോകത്ത ഏറ്റവും വലിയ കല്‍ക്കരി ഉല്‍പാദകരായ ചൈനയിലെ ഖനികളില്‍ ഈയിടെയായി അപകടങ്ങള്‍ തുടര്‍ക്കഥയാവുകയാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ തുരങ്കത്തില്‍ തൊഴിലാളികളെ ഇറക്കാന്‍ ഉപയോഗിക്കുന്ന ബോക്‌സ് നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച് മരിച്ചത് 17 പേരാണ്.
Post Your Comments