ഡല്‍ഹി : ഡല്‍ഹി മെട്രോ ടിക്കറ്റ് നിരക്കില്‍ ബുധനാഴ്ച മുതല്‍ വര്‍ദ്ധനവുണ്ടായേക്കും. 10 മുതല്‍ 50 രൂപവരെയാണ് വര്‍ദ്ധിപ്പിക്കുക. നിരക്ക് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തിന് കേന്ദ്ര നഗരവികസന മന്ത്രാലയവും ഡിഎംആര്‍സിയും അംഗീകാരം നല്‍കിയിട്ടുണ്ട്. പുതിയ നിരക്ക് അനുസരിച്ച് 10, 15, 20, 30, 40, 50 രൂപയുടെ ടിക്കറ്റുകളാകും ഇനി ഉണ്ടാവുക.
2009ലാണ് ഡല്‍ഹി മെട്രോ അവസാനമായി ടിക്കറ്റ് നിരക്ക് കൂട്ടിയത്. കുറഞ്ഞനിരക്ക് 6 ല്‍ നിന്ന് 8രൂപയും കൂടിയ നിരക്ക് 22 ല്‍ നിന്ന് 30 രൂപയുമാക്കിയാണ് അന്ന് ചാര്‍ജ്ജ് കൂട്ടിയത്. പ്രവര്‍ത്തനച്ചെലവിലുണ്ടായ വര്‍ദ്ധനവാണ് നിരക്ക് വര്‍ദ്ധനവിന് കാരണമെന്ന് ഡിഎംആര്‍സി അറിയിച്ചു. പുതുക്കിയ നിരക്ക് ബുധനാഴ്ച വൈകുന്നേരത്തോടെ പ്രഖ്യാപിച്ചേക്കും.
Post Your Comments