Latest NewsInternational

അപൂര്‍വ്വ സൂര്യഗ്രഹണത്തോടുബന്ധിച്ച് പ്രത്യേകതയുള്ള സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു

വാ​ഷി​ങ്​​ട​ണ്‍ : അപൂര്‍വ്വ സൂര്യഗ്രഹണത്തോടുബന്ധിച്ച് പ്രത്യേകതയുള്ള സ്റ്റാമ്പുകള്‍ പുറത്തിറക്കുന്നു. നിറം മാറുന്ന സ്റ്റാമ്പുകള്‍ പുറത്തിറക്കാന്‍ യുഎസ് തപാല്‍ വകുപ്പാണ് തയ്യാറെടുക്കുന്നത്. തൊടുമ്പോള്‍ സൂര്യഗ്രഹ​ണ​ത്തിന്റെ ചിത്രം മാറി ചന്ദ്രന്റെ ചിത്രമാകുന്ന സ്റ്റാമ്പാണിത്. യു.​എ​സി​ല്‍ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​ത്തി​ലു​ള്ള സ്റ്റാമ്പ്‌ പു​റ​ത്തി​റ​ക്കു​ന്ന​ത്.

ആ​ഗ​സ്​​റ്റ്​ 21ന്​ ​അ​പൂ​ര്‍​വ ആ​കാ​ശ​ക്കാ​ഴ്​​ച​ക്കാ​ണ്​ യു.​എ​സ്​ സാ​ക്ഷ്യം​വ​ഹി​ക്കു​ക. 38 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യി ച​ന്ദ്ര​ന്‍ പൂ​ര്‍​ണ​മാ​യി സൂ​ര്യ​നെ മ​റ​യ്​​ക്കും. കു​റ​ച്ച്‌​ മി​നി​റ്റു​ക​ള്‍ മാ​ത്ര​മാ​ണ്​ പൂ​ര്‍​ണ​സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​വു​ക. ര​ണ്ടു ചി​ത്ര​പാ​ളി​ക​ള്‍ അ​ട​ങ്ങി​യ സ്റ്റാമ്പ്‌ നി​ര്‍​മി​ച്ച​ത്​ ഗ്രാ​ഫി​ക്​ ഡി​സൈ​ന​ര്‍ അന്റോണിയോ അല്‍കലയാണ് . 2006ല്‍ ​ലി​ബി​യ​യി​ല്‍ ദൃ​ശ്യ​മാ​യ സൂര്യഗ്രഹ​ണ​ത്തിന്റെ ചി​ത്ര​മാ​ണ്​ ഒ​ന്ന്.

ക​റു​ത്ത​വ​ട്ട​ത്തി​ല്‍ തൊടുമ്പോള്‍ അ​ത്​ പൂ​ര്‍​ണ​ചന്ദ്രന്റെ ചി​ത്ര​മാ​യി മാ​റും. പ്ര​ത്യേ​ക മ​ഷി​യാ​ണ്​ ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. സ്​​റ്റാ​മ്ബി​​െന്‍റ പി​റ​കു വ​ശ​ത്ത്​ 14 യു.​എ​സ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലൂ​ടെ​യും സ​ഞ്ച​രി​ക്കു​ന്ന സൂര്യഗ്രഹ​ണ​ത്തിന്റെ ചി​ത്ര​മാ​ണു​ള്ള​ത്.

shortlink

Post Your Comments


Back to top button