പൂണെ: മഹാരാഷ്ട്രയിലെ ആയുര്‍വേദ ബിരുദ (ബിഎഎംഎസ്) വിദ്യാര്‍ഥികളുടെ മൂന്നാം വര്‍ഷ പാഠപുസ്തകത്തിൽ ആൺകുട്ടിയുണ്ടാകാൻ എന്ത് ചെയ്യണമെന്നുള്ള പാഠഭാഗം വിവാദമാകുന്നു. സ്വര്‍ണ്ണത്തിലോ വെള്ളിയിലോ തീര്‍ത്ത ആൺ പ്രതിമ ഉരുക്കി പാലിലോ തൈരിലോ വെള്ളത്തിലോ ഒഴിച്ച് പുഷ്പ നക്ഷത്ര നാഴികയില്‍ കഴിച്ചാൽ ആൺകുഞ്ഞുണ്ടാകുമെന്ന് പുസ്തകത്തിൽ പറയുന്നു.
രണ്ട് മണി ഉഴുന്നു പരിപ്പ്, രണ്ട് മണി കടുക്, ആല്‍മരത്തിന്റെ വടക്കോട്ടുള്ള കൊമ്പ് എന്നിവ തൈരില്‍ അരച്ച് ചേര്‍ത്ത് കഴിച്ചാല്‍ ആണ്‍കുട്ടിയെ പ്രതീക്ഷിക്കാമെന്ന് പുസ്തകത്തിൽ പരാമർശിക്കുന്നു. ഗര്‍ഭസ്ഥ ശിശു നിര്‍ണ്ണയ രീതി നിരോധിച്ചു കൊണ്ഠുള്ള പിസിപിഎന്‍ഡിടി ആക്ട് ജില്ലാ സൂപ്പര്‍വൈസറി ബോര്‍ഡ് അംഗം ഗണേഷ് ബോര്ഹാഡെയാണ് ഇത് പുറത്തറിയിച്ചത്. തികച്ചും സ്ത്രീ വിരുദ്ധവും ശാസ്ത്ര വിരുദ്ധവുമായ വിവരണങ്ങളാണ് പുസ്തകത്തിലൂടെ വിദ്യാർത്ഥികൾക്ക് പറഞ്ഞുകൊടുക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
Post Your Comments