കുമര്‍ഘട്ട്: ത്രിപുരയുടെ വികസനത്തിനായി കേന്ദ്രം നല്‍കുന്ന ഫണ്ട് വകമാറ്റി ചെലവഴിക്കുകയാണെന്ന ഗുരുതര ആരോപണവുമായി ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ.സി.പി.എം പ്രവര്‍ത്തകര്‍ കേന്ദ്രഫണ്ട് ഉപയോഗിച്ച് തിന്ന് കൊഴുക്കുകയാണെന്നും ജനങ്ങൾക്ക് കേന്ദ്ര ഫണ്ട് കൊണ്ടുള്ള പ്രയോജനം ലഭ്യമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.24 വര്‍ഷത്തെ ഇടത് ഭരണം ത്രിപുരയുടെ എല്ലാ മേഖലയെയും തകർത്തു.
കേന്ദ്രഫണ്ട് സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുകയാണെന്നും വികസനത്തിൽ ത്രിപുര വട്ടപൂജ്യമാണെന്നും അദ്ദേഹം ത്രിപുരയിലെ കുമ്രഘട്ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.യു.പി.എ സര്‍ക്കാര്‍ 7283 കോടി രൂപയും എന്‍.ഡി.എ സര്‍ക്കാര്‍ 25396 കോടി രൂപയും അനുവദിച്ചു. എന്നാല്‍ ഈ പണമൊന്നും ത്രിപുരയുടെ ജനങ്ങളിലേക്കെത്തിയില്ല. മറിച്ച് സി.പി.എം പ്രവര്‍ത്തകരുടെ കീശയിലാണ് എത്തിയതെന്നും അദ്ദേഹം ആരോപിച്ചു.ത്രിപുരയിലെ വിദ്യാസമ്പന്നരായ തൊഴിൽരഹിതരെയും മറ്റും പരിഗണിക്കാൻ മാണിക് സർക്കാർ ഒന്നും ചെയ്യുന്നില്ല.
സ്ത്രീകൾക്ക് നേരെ അതിക്രമങ്ങളും പതിവാണ്. ത്രിപുരയിലെ അനധികൃത ചിട്ടിക്കമ്പനികൾക്കെതിരെ സർക്കാർ ഒന്നും ചെയ്യുന്നില്ല. ചിട്ടിക്കമ്പനികൾ മിക്കതും സിപിഎം കാരുടേതാണ്. ചിട്ടി തട്ടിപ്പിനെതിരെ ഉള്ള കേസുകൾ സി ബി ഐയെ ഏൽപ്പിക്കാൻ ധൈര്യമുണ്ടോ എന്നും അമിത് ഷാ ചോദിച്ചു.ത്രിപുരയിലെ 60 അംഗ നിയമസഭയിലേക്ക് ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ഇതിനു മുന്നോടിയായാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി അമിത്ഷാ ഇവിടെ എത്തിയത്.
Post Your Comments