ബാങ്കുവിളിക്കെതിരെ പ്രതികരിച്ച് വിവാദം സൃഷ്ടിച്ച സോനു നിഗം ഫത്വകള്ക്കെതിരെ പരാമർശവുമായി വീണ്ടും വിവാദത്തിൽ. ഇന്ത്യ ടി.വിയിലെ ആപ് കി അദാലത്ത് എന്ന പരിപാടിക്കിടെ മറ്റൊരാളുടെ തല വെട്ടാനും മുടിവെട്ടാനുമൊക്കെ ആവശ്യപ്പെട്ട് ഫത്വകള് ഇറക്കുന്നവര്ക്കതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സോനു നിഗം ആവശ്യപ്പെടുകയുണ്ടായി.
സര്‍വവ്യാപിയായ ദൈവത്തില്‍ തനിക്ക് പൂർണവിശ്വാസമുണ്ടെന്നും എന്നാല്‍, അയാളുടെ മുടി മുറിക്കൂ, തല അറുക്കൂ എന്നൊക്കെ പറഞ്ഞ് ഒരാള്‍ മറ്റൊരാള്‍ക്കെതിരെ ഫത്വ പുറപ്പെടുവിക്കുന്ന മനോഭാവത്തോട് താൻ യോജിക്കുന്നില്ലെന്നും സോനു നിഗം വ്യക്തമാക്കി. ഒരു ജനാധിപത്യബോധമുള്ള, സംസ്കാരമുള്ള സമൂഹത്തിൽ ഇത്തരം ഫത്വകൾ അനുവദിക്കാനാകില്ല. എല്ലാ തരത്തിലുമുള്ള ഗുണ്ടായിസത്തിനും ഞാന്‍ എതിരാണ്. മതത്തിന്റെ പേരില്‍ ഒരു സംഘമായി ചെന്ന് ആരെയും ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments