ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതിയാരോപണവുമായി പുറത്താക്കപ്പെട്ട മന്ത്രി കപിൽ മിശ്ര.കെജ്‌രിവാൾ ആരോഗ്യമന്ത്രിയായ സത്യേന്ര ജയിന്റെ പക്കൽ നിന്നും രണ്ട് കോടി രൂപ കൈപ്പറ്റിയത് തന്റെ മുന്നിൽ വച്ചെന്ന് കപിൽ മിശ്ര ആരോപിച്ചു. ഹവാല ആരോപണം നേരിടുന്ന മന്ത്രിയാണ് സത്യേന്റ ജെയിൻ.
കുമാർ ബിശ്വാസ് വിഷയം ഒരുതരത്തിൽ ഒതുക്കിയതിനു പിന്നാലെ ജലവിഭവ വകുപ്പ് മന്ത്രി കപിൽ മിശ്രയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയതാണ് പുതിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുന്നത്.ആം ആദ്മി നേതാക്കളുടെ അഴിമതിയെക്കുറിച്ചു വെളിപ്പെടുത്തുന്നതിനായി മിശ്ര ഇത് സംബന്ധിച്ച വിവരങ്ങളുമായി ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലിനെ കണ്ടു.
Post Your Comments