ദുബായി: റമദാന്‍നോയമ്പ് കാലത്ത് അമുസ്ലീങ്ങളായവര്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് പൊതുവില്‍ ഏവര്‍ക്കും അറിവുള്ള കാര്യമാണ്. എങ്കിലും ചില കാര്യങ്ങള്‍ മനസില്‍ വയ്ക്കുന്നത് നന്നായിരിക്കും.
മെയ് 27 ന് ആണ് ഇത്തവണ റമദാന്‍ മാസം ആരംഭിക്കുന്നത്.
ഈ നോയമ്പ് മാസം പകല്‍ സമയത്ത് പരസ്യമായി ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യരുത്. നോയമ്പു സമയത്ത് യുഎഇയിലെ മിക്കവാറും മുഴുവന്‍ ആളുകളും(ഗര്‍ഭിണികള്‍, പ്രായമായവര്‍, അസുഖബാധിതര്‍ എന്നിവര്‍ക്ക് ഇളവുണ്ട്) പകല്‍ ഭക്ഷണമോ വെള്ളമോ കഴിക്കാറില്ല. നോയമ്പിന്റെ സര്‍വസമര്‍പ്പണത്തോടെയാണ് അവര്‍ ജോലിയിലും മുഴുകുന്നത്. ഇതിനാല്‍ പരസ്യമായി ഭക്ഷണപാനീയങ്ങള്‍ കഴിച്ച് അവരുടെ വിശ്വാസത്തെയും സമര്‍പ്പണത്തേയും അവഹേളിക്കരുത്.
ജോലി ചെയ്യുന്നവര്‍ ജോലിയുമായി ബന്ധപ്പെട്ട് മീറ്റിംഗുകള്‍ നടത്തുന്നതിന് എതിര്‍പ്പില്ല. എന്നാല്‍ അത്തരം മീറ്റിംഗുകളില്‍ ലഘുഭക്ഷണം പോലുമോ വെള്ളമോ വിതരണം ചെയ്യരുത്. കഴിയുന്നതും രാവിലെ സമയങ്ങളില്‍ മീറ്റിംഗുകള്‍ വെയ്ക്കാനും ശ്രമിക്കുക.
നിങ്ങള്‍ രഹസ്യമായി പകല്‍ സമയത്ത് ഭക്ഷണം കഴിച്ചിരുന്നുവെങ്കില്‍ പോലും സഹപ്രവര്‍ത്തകര്‍ നിങ്ങളെ വൈകുന്നേരം ഇഫ്താറിന് ക്ഷണിച്ചാല്‍ നിരസിക്കാതെ അവര്‍ക്കൊപ്പം ഇഫ്താറില്‍ പങ്കുചേരുക. നിങ്ങള്‍ നേരത്തെ ഭക്ഷണം കഴിച്ചകാര്യം മറന്നേക്കുക.
നിങ്ങളുടെ സഹപ്രവര്‍ത്തകനോ നിങ്ങള്‍ക്ക് സേവനം ചെയ്തു തരേണ്ടയാളോ നോയമ്പുനോറ്റതിന്റെ ക്ഷീണത്തില്‍ ജോലിയില്‍ വേണ്ടപോലെ ശ്രദ്ധചെലുത്താതിരുന്നാല്‍ അത് മനസിലാക്കി പെരുമാറുക. എല്ലാദിവസം നോയമ്പ് അനുഷ്ടിക്കുക എന്നത് നിസാരകാര്യമല്ല എന്ന് അറിഞ്ഞിരിക്കുക. സാധാരണപോലെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന നിങ്ങളെ പോലെ രാത്രി മാത്രം ഭക്ഷണം കഴിക്കുന്നയാള്‍ക്ക് ആക്ടീവ് ആയിരിക്കാന്‍ ആകില്ലെന്നത് സ്വാഭാവികം.
നിങ്ങളും നോയമ്പ് നോറ്റ് തൂക്കം കുറയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് മുസ്ലീം സുഹൃത്തിനോട് ഒരുകാരണവശാലും പറയരുത്. കാരണം നോയമ്പ് ആത്മിയമായും ശാരീരികമായുമുള്ള അച്ചടക്കമാണ്. തടി കുറയ്ക്കാനുള്ള ഉപാധിയല്ല. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ക്കും നോയമ്പ് എടുക്കുന്നതിന് തടസമൊന്നുമില്ല. അത് ഏറെ നല്ലതാണുതാനും.
Post Your Comments