തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങള്‍ക്കെതിരെ ഒരു വിട്ടുവീഴ്ച്ചയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൈയേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി സര്‍ക്കാര്‍ ആദ്യം കൈവയ്ക്കുക വന്‍കിടക്കാരുടെ കൈവശമുള്ള ഭൂമിയുടെ മേലായിരിക്കുമെന്നും ഇനി കൈയേറാന്‍ തോന്നാത്ത തരത്തിലുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൂന്നാറിലെ പരിസ്ഥിതി സംരക്ഷിക്കുകയാണ് മുഖ്യലക്ഷ്യം. 1977ന് മുമ്പ് കുടിയേറിയവര്‍ക്ക് പട്ടയം നല്‍കണമെന്നാണ് ഇപ്പോള്‍ കരുതുന്നത്. പട്ടയവിതരണത്തിന് ഈ മാസം 22ന് ഇടുക്കിയില്‍ നടത്തും. മുഴുവന്‍ പേര്‍ക്കും ഒറ്റത്തവണയായി പട്ടയം നല്‍കാനാവില്ല. ഇടുക്കി ജില്ലയിലെ തോട്ടങ്ങള്‍ക്കു നല്കിയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമാനുസൃതമായ നടപടികള്‍ സ്വീകരിക്കും. കൂടാതെ തൊഴിലാളികൾക്ക് വീട് വെച്ച് നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments