KeralaNews

20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്; കെ ഫോണ്‍ പദ്ധതിക്ക് രൂപരേഖയായി

തിരുവനന്തപുരം: കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്കിലൂടെ (കെഫോൺ) പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷൻ സൗജന്യമായി നൽകുന്ന പദ്ധതിയുടെ രൂപരേഖ തയാറായി. 1,000 കോടിചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി 18 മാസം കൊണ്ട് പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. മെയ്‌ 31നു ചേരുന്ന കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ്) യോഗത്തിൽ ഇതിന് ഭരണാനുമതി നൽകും.

കെഎസ്ഇബി വൈദ്യുതി ശൃംഖലയ്ക്കു സമാന്തരമായി സൃഷ്ടിക്കുന്ന പുതിയ ഒപ്റ്റിക്കൽ ഫൈബർ പാതയിലൂടെ നിശ്ചിത വരുമാന പരിധിക്കു താഴെയുള്ളവർക്കു സൗജന്യമായും അല്ലാത്തവർക്കു കുറഞ്ഞ ചെലവിലും ഇന്റർനെറ്റ് കണക്ഷൻ ലഭിക്കും.നിശ്ചിത സമയത്തേക്കായിരിക്കും ഇന്റർനെറ്റ് സൗജന്യമായി നൽകുന്നത്. പ്രാഥമിക ഘട്ടമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ പദ്ധതി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ഭാഗമായി അക്ഷയകേന്ദ്രങ്ങൾ, സർക്കാർ ഓഫിസ്, പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വൈഫൈ സംവിധാനം ഏർപ്പെടുത്താനും പദ്ധതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button