തിരുവനന്തപുരം: യുഡിഎഫ് വിട്ട് ഇടതുപക്ഷത്തോട് അടുക്കാന്‍ കേരളാ കോണ്‍ഗ്രസ് – എം നേതാവ് കെ.എം.മാണി ശ്രമിക്കുമ്പോള്‍ പാര്‍ട്ടിയിലെ മറ്റ് പ്രമുഖ നേതാവായ പി.ജെ.ജോസഫിനെയും അദ്ദേഹത്തിനൊപ്പമുള്ളവരെയും യുഡിഎഫ് പാളയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം.
കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണ സ്വീകരിച്ച് മാണി വിഭാഗത്തിന്റെ സഖറിയാസ് കുതിരവേലി വിജയിച്ചതോടെ കേരളാ കോണ്‍ഗ്രസില്‍ തന്നെ ഒരു വിഭാഗം പ്രതിഷേധ നിലപാട് അറിയിച്ചിരുന്നു. ഈ എതിര്‍പ്പ് മുതലെടുത്ത് കേരളാ കോണ്‍ഗ്രസിനെ വീണ്ടും പിളര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം.
ജില്ല പഞ്ചായത്തില്‍ സിപിഎം പിന്തുണ നേടി വിജയിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ തനിക്ക് അഭിപ്രായവ്യത്യാസമുണ്ടെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കിയിരുന്നു. പാര്‍ട്ടിയിലെ മറ്റൊരു എംഎല്‍എയായ മോന്‍സ് ജോസഫും ഈ നിലപാടിലാണ്. മുന്‍പ് ഇടതുമുന്നണി വിട്ട് കേരളാ കോണ്‍ഗ്രസ് -എമ്മില്‍ ജോസഫും കൂട്ടരും ലയിച്ചതാണ്. ജോസഫിനോടൊപ്പമുള്ളവരില്‍ ഭൂരിപക്ഷവും മാണിക്കെതിരാണ്.
ഈ സാഹചര്യം മുതലെടുത്ത് മാണി പോയതിന് പകരമായി കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് നീക്കം.
ജില്ലാ പഞ്ചായത്തില്‍ വിജയിച്ചത് വിവാദമായതിനെ തുടര്‍ന്ന് മാണി, പാലായിലെ തന്റെ വസതിയില്‍ വിളിച്ചു ചേര്‍ത്ത പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ ജോസഫും മോന്‍സും പങ്കെടുത്തിരുന്നില്ല.
Post Your Comments