KeralaNews

പരിഹാസത്തിന്റെ ശൈലിയിൽ വീണ്ടും ടിപി സെൻകുമാറിനെതിരെ മന്ത്രി സുധാകരൻ

കോഴിക്കോട്: കേരളത്തിന് വേണ്ടി ടിപി സെൻകുമാർ എന്ത് മഹത്തായ കാര്യമാണ് ചെയ്‌തതെന്ന പരിഹാസവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. സ്വാതന്ത്ര്യസമര കാലത്ത് സമരമൊക്കെ ചെയ്ത് ജയിലില്‍ കിടന്നതിന് ശേഷം ഐപിഎസ് എടുത്ത പോലെയാണ് അദ്ദേഹത്തിന്റെ പ്രവർത്തി എന്നും സെൻകുമാർ ഇപ്പോൾ പിണറായിയേക്കാൾ വലിയ ആളാണെന്നും സുധാകരൻ പരിഹസിച്ചു.

നാടിന് വേണ്ടി സമരം ചെയ്തും മര്‍ദനമേറ്റും ജയിലില്‍ കിടന്നും മുഖ്യമന്ത്രിയായ ആളാണ് പിണറായി വിജയനും വിഎസും നായരും കരുണാകരനുമൊക്കെ. എന്നാൽ അവർക്കൊന്നും ഒരു വിലയും ഇല്ലാതായിരിക്കുകയാണ്. അവരെയെല്ലാം തോല്‍പ്പിച്ചുവെന്നാണ് സെൻകുമാറിന്റെ ധാരണയെന്നും എന്നാൽ അതല്ല സത്യമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button