തിരുവനന്തപുരം: ബിജെപി എംഎൽഎ ഒ. രാജഗോപാലിന്റെ ഒാഫിസിനുനേരെ ആക്രമണം. നേമത്തെ ഓഫീസ് കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഒാഫിസിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും ജനൽ ചില്ലുകളും കല്ലേറിൽ തകർന്നു. ശനിയാഴ്ച അർധരാത്രിയോടെയായിരുന്നു ആക്രമണം. രാജഗോപാൽ എംഎൽഎ സംഭവസ്ഥലം സന്ദർശിച്ചു. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്ന് രാജഗോപാൽ ആരോപിച്ചു.
സംഭവത്തിന് പിന്നിൽ എന്താണ് കാരണമെന്ന് അറിയില്ല. രാത്രി 12 മണിവരെ ബിജെപി പ്രവർത്തകർ ഒാഫിസിൽ ഉണ്ടായിരുന്നു. അതിനു ശേഷം ഒന്നര മണിയോടെയാണ് ആക്രമണം ഉണ്ടായത് എന്നാണ് വിവരം. ഒരു സംഘം ആളുകൾ എത്തി കല്ലേറ് നടത്തുകയും പിന്നീട് ഒരുസംഘം കാറിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നുവെന്നും രാജഗോപാൽ പറഞ്ഞു. വാഹനങ്ങളിലും കെട്ടിടത്തിലും വടിവാളുകൊണ്ട് വെട്ടിയ പാടുകൾ ഉണ്ടെന്ന് ബിജെപി പ്രവർത്തകരും ആരോപിച്ചു.
Post Your Comments