യുഎഇ : ലോകത്ത് ഏറ്റവും കൂടുതല്‍ ജലക്ഷാമം നേരിടുന്ന പത്ത് രാജ്യങ്ങളിലൊന്നാണ് യുഎഇ. പ്രതിവര്‍ഷം വെറും നാല് ഇഞ്ച് മാത്രമാണ് യുഎഇയില്‍ മഴ ലഭിക്കുന്നത്. അതിനാല്‍ അന്റാര്‍ട്ടിക്കയില്‍ നിന്നും മഞ്ഞുമല കപ്പലില്‍ കെട്ടിവലിച്ചുകൊണ്ടുവന്ന് ജലക്ഷാമം പരിഹരിക്കാന്‍ ലക്ഷ്യം വെയ്ക്കുകയാണ് യുഎഇ.
അന്റാര്‍ട്ടിക്കയോട് ചേര്‍ന്നുള്ള ഹേഡ് ദ്വീപുകളിലെ മഞ്ഞുമലകളാണ് ഇവര്‍ കൊണ്ടു വരാന്‍ ഒരുങ്ങുന്നത്. യുഎഇയിലെ ഏഴ് എമിറേറ്റുകളില്‍ ഒന്നായ ഫുജൈറയില്‍ നിന്നും ഹേഡ് ദ്വീപുകളിലേക്ക് ഏകദേശം 8800 കിലോമീറ്റര്‍ ദൂരമുണ്ട്. ഇത്രയും ദൂരം കടലിലൂടെ കപ്പലിന്റെ സഹായത്തില്‍ കെട്ടിവലിച്ച് മഞ്ഞുമല എത്തിക്കാനാണ് പദ്ധതി.
പത്ത് ലക്ഷത്തോളം ജനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ശുദ്ധജലം നല്‍കുന്നതിന് ഒരു മഞ്ഞുമല തന്നെ ധാരാളമാണെന്നാണ് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ പറയുന്നത്. 2018ല്‍ തന്നെ പദ്ധതി ആരംഭിക്കാനാകുമെന്നാണ് കമ്പനി കരുതുന്നത്. ഏകദേശം ഒരു വര്‍ഷമെടുത്തായിരിക്കും മഞ്ഞുമല കടലിലൂടെ കെട്ടിവലിച്ച് യുഎഇയിലെത്തിക്കുക.
എങ്കിലും ആഗോള ശരാശരിയുടെ ഇരട്ടിയാണ് യുഎഇയിലെ ജല ഉപയോഗമെന്നത് രാജ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നു. ഓരോ മഞ്ഞുമലയിലും കുറഞ്ഞത് 2000 കോടി ഗാലണ്‍ വെള്ളമുണ്ടാകുമെന്നാണ് കരുതുന്നത്.
Post Your Comments