തിരുവനന്തപുരം: ഒടുവില്‍ സര്‍ക്കാരിന് സുപ്രീംകോടതി വിധി നടപ്പാക്കേണ്ടി വന്നു. ടിപി സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ലോക്‌നാഥ് ബെഹ്‌റയെ വിജിലന്‍സ് ഡിജിപിയായും നിയമിച്ചു.
ഉത്തരവ് സെന്‍കുമാറിന് ഉടന്‍ കൈമാറുമെന്നാണ് വിവരം. സെന്‍കുമാറിനെ സര്‍ക്കാര്‍ വീണ്ടും ഡിജിപിയായി നിയമിച്ചു കൊണ്ടുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച ഒപ്പുവെക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അവസാനിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി നിയമന ഉത്തരവില്‍ ഒപ്പുവെച്ചത്.
2016 മേയ് 31നാണ് പോലീസ് മേധാവി സ്ഥാനത്തുനിന്ന് സെന്‍കുമാറിനെ നീക്കിയത്. സുപ്രീംകോടതി വിധി വന്നെങ്കില്‍ മനപൂര്‍വ്വം സര്‍ക്കാര്‍ വിധി നടപ്പാക്കാതെ നീട്ടികൊണ്ടുപോകുകയായിരുന്നുവെന്നാണ് ആരോപണം ഉണ്ടായിരുന്നത്.
Post Your Comments