അമിതഭാരവും കൊഴുപ്പും ഇല്ലാതെയാക്കാൻ കൃത്യമായ ഭക്ഷണക്രമവും വ്യായാമങ്ങളുമെല്ലാം ആവശ്യമാണ്. മാറിമറിയുന്ന ജീവിതരീതികളാണ് ഇന്നത്തെ തലമുറയെ അമിതഭാരത്തിലേക്ക് എത്തിക്കുന്നത്. ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാവിലെ ചില കാര്യങ്ങൾ ശീലിക്കേണ്ടതുണ്ട്. രാവിലെ എഴുന്നേറ്റയുടൻ ഒരു ഗ്ലാസ്സ് ചൂടുവെള്ളം കുടിയ്ക്കുന്നത് നല്ലതാണ്. ഇത് ദഹനവ്യവസ്ഥ സംവിധാനത്തെ ശുദ്ധീകരിക്കുകയും ശരീരപോഷണത്തിന് സഹായിക്കുകയും ചെയ്യും. കൂടാതെ ധാരളം വെള്ളം കുടിക്കേണ്ടതും ആവശ്യമാണ്. ശരീരത്ത് ജലാംശം നിലനില്‍ക്കുന്നത് ശരീര ഭാരം കുറയ്ക്കുന്നതിന് സഹായിക്കും.
പ്രഭാത ഭക്ഷണത്തില്‍ ധാരാളം പ്രോട്ടീനും നാരുകളും ഉള്‍പ്പെടുത്തേണ്ടത് ശരീര ഭാരം കുറയ്ക്കുന്നതിന് ഏറെ ആവശ്യമാണ്. ഇതിന് ദഹിക്കാനായി കൂടുതൽ സമയം ആവശ്യമുള്ളതിനാൽ വിശപ്പ് ഇല്ലാതെയാകും. എന്നാല്‍, പഞ്ചസാരയും മധുര പലഹാരങ്ങളും ഒഴിവാക്കണം. ഇത് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതോടൊപ്പം വിശപ്പിനെ വര്‍ധിപ്പിക്കുകയും ചെയ്യും. അതിരാവിലെ വ്യായാമം ചെയ്യുന്നത് ശരീര ഭാരം കുറക്കുന്നതിനുള്ള ഒരു നല്ല ഉപാധിയാണ്. ശരീരം നന്നായി വിയര്‍ക്കുമ്പോള്‍ അധികമുള്ള കലോറി എരിഞ്ഞു തീരും. ഇത് നമ്മുടെ ശരീരത്തെ ആരോഗ്യകരമായി നിലനിര്‍ത്തും. ദിവസവും 20 മിനിറ്റ് വ്യായാമം ചെയ്യുന്നത് സുഖപ്രദമായ ഉറക്കത്തിനും അമിതഭാരത്തെ കുറയ്ക്കാനും സഹായിക്കും.
Post Your Comments