സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി അമിതമായി ചൂടാകുന്നത് ഒരു പൊതുവായ പ്രശ്‌നമാണ്. ക്യാമറ ഉപയോഗിക്കുമ്പോഴും വീഡിയോ കാണുമ്പോഴുമെല്ലാം ഫോൺ പെട്ടെന്ന് ചൂടാകാറുണ്ട്. ബാറ്ററി അമിതമായി ചൂടാകുന്നതിന് പല കാരണങ്ങളുണ്ട്. എങ്കിലും ബാറ്ററി ചൂടാകുന്നത് ഒഴിവാക്കാൻ ഒരു പരിധി വരെ സഹായിക്കുന്ന ചില മാർഗങ്ങൾ നോക്കാം.
ചിലർ രാത്രി മുഴുവൻ ഫോൺ ചാർജ് ചെയ്‌ത് ഇടാറുണ്ട്. എന്നാൽ ഇത് ഫോണിന്റെ ബാറ്ററിയെ കാര്യമായി ബാധിക്കും. ഇത് ബാറ്ററി ചൂടാകാന്‍ കാരണമാകുമെന്ന് മാത്രമല്ല ദീര്‍ഘകാലം ഇങ്ങനെ ചെയ്യുന്നത് ബാറ്ററിയുടെ ക്ഷമത കുറയ്ക്കുകയും ചെയ്യും. കൂടാതെ ചാർജ് അധികമായാൽ പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്. ചാര്‍ജ് ചെയ്യുമ്പോള്‍ ഫോണ്‍ കടുത്ത പ്രതലത്തില്‍ വെക്കുന്നതാണ് നല്ലത്. ബെഡ്, സോഫ പോലുള്ള സ്ഥലങ്ങൾ ചൂട് വലിച്ചെടുക്കുമെന്നതിനാല്‍ ഫോണ്‍ ഒരേയിടത്തിരുന്ന് കൂടുതല്‍ ചൂടാകാന്‍ സാധ്യതയുണ്ട്.
ഫോണിന്റെ തന്നെ ചാര്‍ജറുകളും ബാറ്ററികളും ഉപയോഗിക്കുന്നതാണ് എപ്പോഴും നല്ലത്. വിലകുറഞ്ഞതോ മറ്റു കമ്പനികളുടെയോ ചാര്‍ജറോ ബാറ്ററിയോ ഉപയോഗിക്കുന്നത് ഫോണിനെ ബാധിക്കും. ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്ന ആപ്ലിക്കേഷനുകൾ ബാക്ക്ഗ്രൗണ്ടില്‍ പ്രവര്‍ത്തിച്ച് ചാര്‍ജ് ചോര്‍ത്തിക്കളയുകയും ഫോണിന്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുകയും ചെയ്യും. ബാറ്ററി ചോരുന്നതായി ശ്രദ്ധയിൽപെട്ടാൽ ഇത്തരം ആപ്ലിക്കേഷനുകൾ ഡിലീറ്റ് ചെയ്‌ത് നോക്കാവുന്നതാണ്. ഫോണിന്റെ കവര്‍ ഒഴിവാക്കുന്നതും ചൂടിനെ ഒരുപരിധിവരെ നിയന്ത്രിക്കാൻ സാധിക്കും.
Post Your Comments