ദുബായ്•നായയെ രക്ഷിക്കാന്‍ കടലില്‍ ചാടിയ മുംബൈ വ്യവസായി ദുബായില്‍ മുങ്ങി മരിച്ചു. മുംബൈ അന്ധേരി വെസ്റ്റ് ലോഖണ്ഡവാല സ്വദേശി നിതിന്‍ ഷേണായ് (41) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രില്‍ 9 നാണ് സംഭവം. ഐ.ടി വ്യവസായിയായ നിതിന്‍ തന്റെ ബിസിനസ് ആവശ്യത്തിനാണ് ദുബായില്‍ എത്തിയത്.
രാത്രി സുഹൃത്തുക്കളോടൊപ്പം കടല്‍ത്തീരത്തുകൂടി നടക്കുമ്പോഴാണ് ഒരു സ്ത്രീ കരയുന്നത് കണ്ടത്. തന്റെ നായ കടലില്‍ വീണതുകണ്ടാണ് സ്ത്രീ കരഞ്ഞത്. നിതിന്റെ സുഹൃത്തായിരുന്നു ഈ സ്ത്രീ. കരച്ചില് കേട്ട് നിതിന്‍ കടലില്‍ ചാടി. നീന്തല്‍ അറിയാമായിരുന്നെങ്കിലും ശക്തമായ അടിയൊഴുക്കില്‍ അകപ്പെട്ട നിതിന്‍ താണുപോകുകയായിരുന്നു. ദുബായ് പോലീസിന്റെ മുങ്ങല്‍വിദഗ്ധര്‍ ഉടന്‍തന്നെ നിതിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല.
നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
Post Your Comments