തിരുവനന്തപുരം: യാത്രക്കാരിയെ സ്റ്റോപ്പില്‍ ഇറക്കാതെ പോയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. യാത്രക്കാരിയുടെ പരാതിയെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. ഡ്രൈവര്‍ എസ്.എസ്. വിനോദ്, കണ്ടക്ടര്‍ എസ്. അരുണ്‍, സ്റ്റേഷന്‍ ഓഫീസര്‍ ഓമനക്കുട്ടന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
കസ്റ്റംസ് ഉദ്യോഗസ്ഥയായ എന്‍.എസ്. രാജിയായിരുന്നു യാത്രക്കാരി. തിരുവനന്തപുരത്തു നിന്നും മല്ലപ്പള്ളി ബസില്‍ കയറിയ യാത്രക്കാരിക്ക് പുളിമാത്താണ് ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍ അവിടെ ഇറക്കാതെ മറ്റൊരിടത്ത് നിറുത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തപ്പോള്‍ കണ്ടക്ടറും ഡ്രൈവറും പരിഹസിച്ചു. സംഭവത്തില്‍ അപ്പോള്‍ തന്നെ വെഞ്ഞാറുമൂട് ഡിപ്പോയില്‍ എത്തി പരാതിപ്പെട്ടിരുന്നു.
ജീവനക്കാര്‍ക്കെതിരെ ശക്തമായ ശിക്ഷാനടപടിയുമായി കെ.എസ്.ആര്‍.ടി.സിയുടെ വിജിലന്‍സ് വിഭാഗം മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ ദിവസവും ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Post Your Comments