പത്തനാപുരം•കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍ ജീവനക്കാര്‍ വിട്ടുവീഴ്ച ചെയ്താലേ സാധിക്കുകയുള്ളൂവെന്ന് മുന്‍ ഗതാഗത മന്ത്രിയും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍. യൂണിയന്റെ പേരില്‍ അമിത ആവശ്യങ്ങള്‍ ഉന്നയിക്കുന്നവര്‍ക്ക് പ്രത്യേക താല്പര്യങ്ങളുണ്ട്. പ്രസ്ഥാനത്തെ സഹായിക്കാന്‍ വേണ്ടിയല്ല, തുലയ്ക്കാന്‍ വേണ്ടിയാണ് ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
തന്റെ നിലനില്‍പ്പ് ആണെന്ന ബോധ്യത്തോടെ വേണം ജീവനക്കാര്‍ ഇനിയുള്ള കാലം ജോലി ചെയ്യേണ്ടതെന്നും ഗണേഷ് കുമാര്‍ പത്തനാപുരത്ത് പറഞ്ഞു. രണ്ടുമണിക്കൂര്‍ അധികമായി ജോലി ചെയ്യേണ്ടി വന്നാല്‍ അതിനും തയ്യാറാകണം. അടച്ചുപൂട്ടുന്ന സര്‍ക്കാര്‍ അല്ല ഇത്. ഒത്തൊരുമിച്ച് നിന്ന് കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
Post Your Comments